ന്യൂദല്‍ഹി: ഏക സിവില്‍ കോഡിന്റെ കരട് റിപ്പോര്‍ട്ട് വിദഗ്ദ സമിതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് ജൂലൈ 15ന് കൈമാറും. വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി ഒരുപ്രാവശ്യം കൂടി ദല്‍ഹിയില്‍ യോഗം ചെരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദഗ്ദ സമിതി അധ്യക്ഷന്‍ അടക്കമുള്ള അംഗങ്ങള്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനായ സമിതിയാണ് ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡിന്റെ കരട് തയ്യാറാക്കുന്നത്. കരടിന്റെ ഉള്ളടക്കം അന്തിമ രുപത്തില്‍ നീങ്ങുകയാണെന്ന് സമിതി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ദേശീയ തലത്തില്‍ നടപ്പാക്കുന്ന ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന രൂപങ്ങള്‍ ഉത്തരാഖണ്ഡിലെ കരടില്‍ നിന്ന് സാംശീകരിക്കുന്നതിനും കേന്ദ്രം ശ്രമം നടത്തുന്നുണ്ട്. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന്
കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.