ചെറുപുഴയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന പച്ചനി റത്തിലുള്ള മാലിന്യം ചെത്തുകടവിലുമെത്തി. രണ്ടാഴ്ച മുൻപാണ് മാനിപുരം ഭാഗത്ത് പുഴയിലൂടെ ഒഴു കിക്കൊണ്ടിരിക്കുന്ന പച്ചനിറം ശ്രദ്ധയിൽപ്പെടുന്നത്. പിന്നീടിത് താഴോട്ട് ഒഴുകിയെത്തുകയായിരുന്നു. ചില ഭാഗത്ത് പുഴനിറഞ്ഞും മറ്റിടങ്ങളിൽ കരപറ്റിയുമാണ് പച്ചനിറം സാവധാനമൊഴുകുന്നത്. എണ്ണമയത്തിലുള്ള പച്ചനിറത്തിലുള്ള പാടയ്ക്ക് ചിലയിടങ്ങളിൽ ദുർഗന്ധവുമുണ്ട്. വേനലായതോടെ പുഴയിലെ നിറവ്യത്യാസം ആളുകളിൽ ആശങ്കപരത്തിയിട്ടുണ്ട്. ഒട്ടേറെപ്പേർ വിവിധ ആവശ്യങ്ങൾക്കായി ചെറുപുഴയെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.