കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുനീത് മോംഗ നിര്‍മ്മിച്ച ദ എലിഫന്റ് വിസ്പറേഴ്സിന് 95-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിം പുരസ്‌കാരം നേടി.
ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കാര്‍ എത്തുന്നത്.
1969-ലും 1979-ലും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി മത്സരിച്ച ദി ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്, ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫേസസ് എന്നിവയ്ക്ക് ശേഷം നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തേ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്.
മുതുമല ദേശീയോദ്യാനത്തെ ആസ്പദമാക്കിയുള്ള എലിഫന്റ് വിസ്പറേഴ്‌സ്, തദ്ദേശീയരായ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്.
ദ എലിഫന്റ് വിസ്പറേഴ്സ് 2022 ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. ദ എലിഫന്റ് വിസ്പറേഴ്സിന് പുറമേ, എസ്എസ് രാജമൗലിയുടെ ആര്‍. ആര്‍. ആര്‍ലെ നാട്ടു നാട്ടു മികച്ച ഒറിജിനല്‍ ഗാനമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പ്രതീക്ഷ നാട്ടു നാട്ടുവിലാണ്.
‘The Elephant Whisperers’ wins the Oscar for Best Documentary Short Film. Congratulations! #Oscars #Oscars95 pic.twitter.com/WeiVWd3yM6
— The Academy (@TheAcademy) March 13, 2023
പെര്‍സിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്‌കാര്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും അവതാരകയുമായ ദീപിക പദുക്കോണ്‍. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ജിമ്മി കിമ്മലാണ് (മൂന്നാം തവണ) ഓസ്‌കാര്‍ അവതാരകന്‍.
content highlight: the elphant whispers won oscar award