തിരൂര്‍: തിരൂർ പുതിയങ്ങാടി യാറ തിങ്കൽ നേർച്ചക്കിടെ ആനയിടഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കുട്ടന്‍ചോലപാടിയില്‍ കൃഷ്ണന്‍കുട്ടി (58)യാണ് മരിച്ചത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് (വെള്ളിയാഴ്ച) 11.30ഓടെയാണ് കൃഷ്ണന്‍കുട്ടി മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് നേര്‍ച്ചക്കിടെ ആനയിടഞ്ഞത്. മദം പൊട്ടിയ ആന കൃഷ്ണന്‍കുട്ടിയെ തുമ്പികൈയില്‍ തൂക്കിയെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് നേര്‍ച്ചക്കിടെ ഇടഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറ്റു ആനകളെ സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ അപകടത്തെ ഒഴിവാക്കി. പോത്തന്നൂര്‍ ഭാഗത്ത് നിന്നെത്തിയ വരവ് യാറത്തിന് മുമ്പില്‍ വെച്ചാണ് ആനയിടഞ്ഞത്.
പിന്നാലെ ആളുകള്‍ ഓടുകയും തിക്കിലും തിരക്കിലും പെട്ട് പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തില്‍ 10ലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Content Highlight: The elephant attack in Tirur vow; The injured person died