Kerala News
വി.വി രാജേഷിന് മൂന്ന് സ്ഥലങ്ങളില്‍ വോട്ടുണ്ടെന്ന് സ്ഥിരീകരണം; അയോഗ്യനാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 01, 03:09 am
Tuesday, 1st December 2020, 8:39 am

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി രാജേഷിന് മൂന്നിടങ്ങളില്‍ വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ കാരണമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മൂന്ന് സ്ഥലങ്ങളില്‍ വോട്ടു ചെയ്താല്‍ മാത്രമേ നിയമ ലംഘനമാകുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

പൂജപ്പുര വാര്‍ഡില്‍ നിന്നാണ് രാജേഷ് മത്സരിക്കുന്നത്. നവംബര്‍ 10 ന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. രാജേഷിന് മൂന്ന് സ്ഥലങ്ങളില്‍ വോട്ടുണ്ടെന്ന പരാതിയും നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  The Election Commission has confirmed that VV Rajesh has votes in three places