ന്യൂദല്‍ഹി: ഇന്ത്യന്‍ വിദ്യാഭ്യാസത്തെപ്പറ്റി ധാരാളം പ്രതീക്ഷകളുണ്ടെന്നും എന്നാല്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പര്യാപ്തമല്ലെന്നും മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സ്.
“ആരേയും വിമര്‍ശിക്കുകയല്ല, എന്നാല്‍ അവയുടെ വളര്‍ച്ചയെപ്പറ്റി ധാരാളം പ്രതീക്ഷകളുള്ള വ്യക്തിയാണ് ഞാന്‍”: എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രധാന അസംഘടിത യൂണിയനുകള്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനും അവയുടെ പ്രചരണത്തിനും വേണ്ടി ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.- ബില്‍ഗേറ്റ്‌സ് പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഗവണ്‍മെന്റ്ുമായി രാജ്യത്താകമാനം ടോയ്ലറ്റ് സംവിധാനം വ്യാപിപ്പിക്കാനുള്ള പദ്ധതി എറ്റെടുത്ത് നടത്താന്‍ ബില്‍ഗേറ്റ്സ് ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്ക് ശുചീകരണത്തെപ്പറ്റി ബോധവാന്‍മാക്കാരാനും, സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടോയ്ലറ്റുകള്‍ വ്യാപകമാക്കുമ്പോഴും അവ കൃത്യമായ രീതിയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തോട് ആരോഗ്യ പരിരക്ഷ പ്രവര്‍ത്തനങ്ങളില്‍ കൂടി ഇടപെടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഗ്രാമങ്ങളെ വികസിപ്പിക്കുന്ന മോഡല്‍ ഗ്രാമ പദ്ധതികളുടെ തുടക്കവും ലക്ഷ്യം വയ്ക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.