| Thursday, 9th December 2021, 2:54 pm

ബയേണിനോടേറ്റ തോല്‍വി; ബാഴ്‌സ നേരിടാന്‍ പോകുന്നത് വന്‍ സാമ്പത്തിക ദുരന്തം

സ്പോര്‍ട്സ് ഡെസ്‌ക്

നൗകാംപ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വിയ്ക്ക് പിന്നാലെ ബാഴ്‌സലോണ നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക ദുരന്തം. ബയേണിനോട് കഴിഞ്ഞ ദിവസം മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ തോറ്റത്.

ഇതോടെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ലഭിക്കുന്ന സമ്മാനത്തുക കണക്കാക്കിയാണ് ബാഴ്‌സലോണ തങ്ങളുടെ ബഡജ്റ്റ് തയ്യാറാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്വാര്‍ട്ടര്‍ കടക്കുന്നതോടെ 20.6 മില്യണ്‍ യൂറോ ബാഴ്‌സ്‌ക്ക് ലഭിക്കുമായിരുന്നു. പ്രീ ക്വാര്‍ട്ടറിലെത്തിയാല്‍ 9.6 മില്യണ്‍ യൂറോയും ക്വാര്‍ട്ടറിലെത്തിയാല്‍ 10.6 മില്യണ്‍ യൂറോയുമാണ് ലഭിക്കുക.

എന്നാല്‍ പുറത്തായതോടെ ബാഴ്‌സ ഇനി യൂറോപ്പ ലീഗിലാണ് കളിക്കുക. യൂറോപ്പ ലീഗില്‍ ക്വാര്‍ട്ടര്‍ വരെയുള്ള എല്ലാ മത്സരങ്ങളും ബാഴ്സലോണ ജയിച്ചാലും 14.9 മില്യണ്‍ യൂറോ മാത്രമേ ലഭിക്കൂ.

നിലവിലെ സാമ്പത്തികസ്ഥി കണക്കിലെടുക്കുമ്പോള്‍, ബാഴ്സലോണയ്ക്ക് ഓരോ രൂപയും പ്രധാനമാണ്. ടീമിന് ലഭിക്കുന്ന സമ്മാനത്തുക ക്ലബ്ബിനെ സാമ്പത്തികമായി ഉയര്‍ത്തുകയും അടുത്ത സീസണില്‍ അവരുടെ ശമ്പള പരിധി ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് സൂപ്പര്‍താരം ലയണല്‍ മെസിയെ ബാഴ്‌സയ്ക്ക് വിടേണ്ടി വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  The Economic disaster Barcelona will face since they didn’t qualify for the UEFA Champions League Round of 16

We use cookies to give you the best possible experience. Learn more