നൗകാംപ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വിയ്ക്ക് പിന്നാലെ ബാഴ്‌സലോണ നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക ദുരന്തം. ബയേണിനോട് കഴിഞ്ഞ ദിവസം മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ തോറ്റത്.
ഇതോടെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ലഭിക്കുന്ന സമ്മാനത്തുക കണക്കാക്കിയാണ് ബാഴ്‌സലോണ തങ്ങളുടെ ബഡജ്റ്റ് തയ്യാറാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ക്വാര്‍ട്ടര്‍ കടക്കുന്നതോടെ 20.6 മില്യണ്‍ യൂറോ ബാഴ്‌സ്‌ക്ക് ലഭിക്കുമായിരുന്നു. പ്രീ ക്വാര്‍ട്ടറിലെത്തിയാല്‍ 9.6 മില്യണ്‍ യൂറോയും ക്വാര്‍ട്ടറിലെത്തിയാല്‍ 10.6 മില്യണ്‍ യൂറോയുമാണ് ലഭിക്കുക.
എന്നാല്‍ പുറത്തായതോടെ ബാഴ്‌സ ഇനി യൂറോപ്പ ലീഗിലാണ് കളിക്കുക. യൂറോപ്പ ലീഗില്‍ ക്വാര്‍ട്ടര്‍ വരെയുള്ള എല്ലാ മത്സരങ്ങളും ബാഴ്സലോണ ജയിച്ചാലും 14.9 മില്യണ്‍ യൂറോ മാത്രമേ ലഭിക്കൂ.