ഭൂമിയെന്ന അത്ഭുതഗോളം
Discourse
ഭൂമിയെന്ന അത്ഭുതഗോളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2012, 4:40 pm

പ്രപഞ്ചത്തെക്കുറിച്ച് നമുക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അറിയുകയുണ്ടാവുള്ളു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളില്‍ ഒന്നുമാത്രമായ സൂര്യനെ ചുറ്റിപ്പറ്റിയുള്ള സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണ് നമ്മുടെ ഭൂമി. സൗരയൂഥത്തിന് പുറത്ത് മറ്റെവിടെയും ജീവനില്ലെന്നാണ് കരുതുന്നത്. അതുതന്നെ ഉറപ്പിച്ചുപറായാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല.

സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശം കോടിക്കണക്കിന് വര്‍ഷം സഞ്ചരിച്ചാലും എത്താത്തത്ര പരപ്പില്‍ നീണ്ടുകിടക്കുകയാണ് ഈ പ്രപഞ്ചം. അപ്പോള്‍ പിന്നെ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഭൂമിയെ കുറിച്ച് അറിയുന്നതിനനുസരിച്ച് അതിന്റെ ആഴം കൂടി വരും.

മനുഷ്യന് ഇത്രയും പുരോഗമനവാദികളായെങ്കിലും ഇത്രയും കണ്ടുപിടുത്തം നടത്തിയെങ്കിലും ഭൂമിയുടെ ഉള്ളറകളെ കുറിച്ച് ഇതുവരെ ആധികാരികമായി പറയാന്‍ മനുഷ്യനായിട്ടില്ല. ഭൂമിയെ പോലെ വേറെയും ഭൂമികളുണ്ടോ, അവിടെ മനുഷ്യരെ പോലെയുള്ള ജീവജാലങ്ങളുണ്ടോ ? നൂറ്റാണ്ടുകളായി മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. പക്ഷേ ഒന്ന് ഉറപ്പാണ്, കോടാനുകോടി ഭൂമികള്‍ ഈ പ്രപഞ്ചത്തിലുണ്ടാകും.

അതില്‍ എത്രയെണ്ണത്തില്‍ ജീവജാലങ്ങളുണ്ടെന്ന് അറിയില്ല. ഏതെങ്കിലും ഒന്നിലോ കോടിക്കണക്കിന് ഗ്രഹങ്ങളിലോ മനുഷ്യന് തുല്യരായ ജീവിവര്‍ഗങ്ങളുണ്ടാകാം. എന്നിട്ട് എന്തുകൊണ്ട് ഇതുവരെ കണ്ടെത്താനായില്ല എന്നായിരിക്കാം നിങ്ങള്‍ ആലോചിക്കുന്നത് ഉത്തരം വളരെ ലളിതമാണ്. പ്രപഞ്ചം നമുക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വിശാലമാണ്.

ഒരു നക്ഷത്രത്തില്‍ നിന്ന് മറ്റൊരു നക്ഷത്രത്തിലേക്ക്, അതായത് ഒരു സൗരയൂഥത്തില്‍ നിന്ന് മറ്റൊരു സൗരയൂഥത്തിലേക്ക് സഞ്ചരിക്കണമെങ്കില്‍ നാലോ അഞ്ചോ ആറോ വര്‍ഷങ്ങള്‍ വേണം. പ്രകാശവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനവും മനുഷ്യന്‍ ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടില്ലെന്നത് വേറെ കാര്യം.അതുകൊണ്ട് തന്നെ തൊട്ടടുത്ത നക്ഷത്രത്തില്‍ എത്തണമെങ്കില്‍ നൂറോ നൂറ്റമ്പതോ വര്‍ഷങ്ങമെടുക്കും. അപ്പോഴേക്ക് ഒന്നോ രണ്ടോ തലമുറകള്‍ തന്നെ കഴിഞ്ഞുപോയിട്ടുണ്ടാകും.

പതിനായിരം പ്രകാശവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയെ പോലെ കോടിക്കണക്കിന് ഗ്രഹങ്ങള്‍ കണ്ടേക്കാം. അവയില്‍ ഒട്ടുമിക്കവയിലും ജീവന്‍ പിറവിയെടുക്കാനുള്ള സാഹചര്യമുണ്ടായേക്കാം. പതിനായിരം കോടിയിലേറെ ഗാലക്‌സികള്‍ പ്രപഞ്ചത്തില്‍ ഉണ്ടെന്നിരിക്കെ അവയില്‍ പലതിലും കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടെന്നിരിക്കെ അവയില്‍ പലതിനും കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടെന്നിരിക്കെ അവയില്‍ പലതിനും പത്തോ പതിനഞ്ചും ഗ്രഹങ്ങളുണ്ടെന്നിരിക്കെ ഭൂമിയില്‍ മാത്രമേ ജീവന്‍ പിറവിയെടുത്തുള്ളു എന്ന് വാദിക്കുന്നതില്‍ കാര്യമില്ല.

നമ്മുടെ തൊട്ടടുത്ത ഗാലക്‌സിയായ ആന്‍ഡ്രോമീഡയിലേക്ക് 29 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ട്. അവിടെ പോയി ഒരു വാഹനം പ്രകാശവേഗത്തില്‍ തിരിച്ചെത്തിയാല്‍ തന്നെ 58 ലക്ഷം വര്‍ഷം വേണം. മനുഷ്യന്റെ പരിമിതമായ സൗകര്യങ്ങള്‍ വെച്ച് മറ്റ് ഗാലക്‌സികളോ സൗരയൂഥങ്ങളോ ഉണ്ടെന്ന് കണ്ടെത്താന്‍ ഇന്ന് ഏറെ വിഷമകരമാണെന്ന് അര്‍ത്ഥം. മിക്ക നക്ഷത്രങ്ങള്‍ക്കരികിലും ഭൂമിയെപോലെ നക്ഷത്രത്തില്‍ നിന്നും കൃത്യമായ അകലം പാലിക്കുന്ന ഒരു ഗ്രഹം ഉണ്ടായിരിക്കും. ഇത്തരം ഗ്രഹങ്ങളില്‍ ജീവന്റെ വളര്‍ച്ചയ്ക്ക് യോജിച്ച വാതകങ്ങളും മൂലകങ്ങളും ജലങ്ങളുമൊക്കെയുണ്ടെന്ന് ഊഹിക്കാം.

Malayalam news

Kerala news in English