സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് പാര്‍വ്വതിയുടെ അഭിനയ പാടവം മലയാളികള്‍ക്ക് സുപരിചിതമാണ് ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിലൂടെ പാര്‍വതി ഇന്ത്യക്കാരുടെയാകെ മനം കവര്‍ന്നിരിക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന “കരീബ് കരീബ് സിംഗിള്‍” എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.
Also Read: കള്ളപ്പണക്കാരുടെ പട്ടികയില്‍ മോദിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കമ്പനിയും
ചിത്രത്തിന്റെ ട്രെയിലറില്‍ മലയാളം പറയുന്ന പാര്‍വതിയുടെ രംഗം കേരളക്കരയിലും കരീബ് കരീബ് സിംഗിളിന് പ്രാധാന്യം നല്‍കുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സോണി ടെലിവിഷനിലെ “ദ ഡ്രാമാ കമ്പനിയില്‍” എത്തിയ താരത്തിനു എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ്.
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായകന്‍ ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു താരം പരിപാടിക്കെത്തിയത്. കൃഷ്ണ അഭിഷേക് അവതാരകനായ പരിപാടിയിലെത്തിയ പാര്‍വ്വതിക്ക് അക്ഷരാര്‍ത്ഥത്തില്‍ എട്ടിന്റെ പണി നല്‍കുകയായിരുന്നു. മൊഴിമാറ്റമായിരുന്നു അവതാരകന്‍ താരങ്ങള്‍ക്കായി കരുതി വച്ചിരുന്ന പണി.
അമിതാഭ് ചിത്രമായ “പികു”വിലെ സംഭാഷണമാണ് പാര്‍വ്വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കിയത്. “Death aur shit … yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai” എന്ന വാക്കാണ് താരത്തിന് തര്‍ജ്ജമ ചെയ്യാനായി നല്‍കിയത്. ഇരുവരും നിര്‍ബന്ധിച്ചപ്പോള്‍ താരം ഇത് തര്‍ജ്ജമച്ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മലയാളികളോടും, അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായും പാര്‍വ്വതി ഹാസ്യരൂപേണ പറഞ്ഞു.
ചിത്രത്തില്‍ മലയാളിയായ നായിക ജയ എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.