ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിങ്കളാഴ്ചയാണ് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയെ മരിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് ഡോക്ടറുടെ മരണം.
തിങ്കളാഴ്ച രാവിലെ തൊട്ട് ഇദ്ദേഹത്തിന് ശ്വാസ തടസം നേരിട്ടിരുന്നു എന്നാണ് ഡോക്ടറുടെ കുടുംബം പറയുന്നത്. ഇദ്ദേഹം ആശുപത്രിയില്‍ പോവാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഡോക്ടറുടെ മൃത ശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2018ല്‍ കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ അതുല്‍ സെന്‍ഗാര്‍ മര്‍ദ്ദിച്ച് അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു. അതിന് ശേഷം ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടിരുന്നു. ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പെണ്‍കുട്ടിയുടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ അന്വേഷണം നടന്നു കൊണ്ടിരിക്കേ ഉപാധ്യായയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ്. കുല്‍ദിപിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും ജയിലിലാണ്.