വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തിലെ കിറ്റ് വിതരണം നിര്‍ത്താന്‍ പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും കളക്ടര്‍ മേഘശ്രീ ഐ.എ.എസിന്റെ നിര്‍ദേശമുണ്ട്.
വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തിലെ കിറ്റ് വിതരണം നിര്‍ത്താന്‍ പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും കളക്ടര്‍ മേഘശ്രീ ഐ.എ.എസിന്റെ നിര്‍ദേശമുണ്ട്.
പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലൂടെ ഭക്ഷ്യവിഷബാധയടക്കം ഉണ്ടായതിനെതുടര്‍ന്നാണ് കളക്ടറുടെ നടപടി. മേപ്പാടി ഗ്രാമപഞ്ചായത്ത് ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ ലഭിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു.
വിതരണം ചെയ്ത കിറ്റിലുള്‍പ്പെട്ട സോയാബിന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച കിറ്റിലെ സോയാബിന്‍ കഴിച്ചിരുന്നുവെന്നും അതാവാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നും നാട്ടുകാര്‍ പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ നിന്നും പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും ലഭിച്ച സംഭവത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജനും പ്രതികരിച്ചിരുന്നു.
പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പടെയുള്ള കിറ്റില്‍ കീടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അവിടെ വിതരണം ചെയ്തിട്ടുള്ളത് രണ്ട് തരത്തിലുള്ള അരി മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒപ്പം എല്ലാ പഞ്ചായത്തിലും ഭരണകൂടം നല്‍കിയത് ഒരേ സാധനങ്ങളാണെന്നും മറ്റ് അഞ്ച് പഞ്ചായത്തുകളില്‍ ഇല്ലാത്ത പ്രശ്‌നം മേപ്പാടിയില്‍ മാത്രം എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ ശോച്യാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ (8/11/24) മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി.
മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ അരിയുള്‍പ്പെടെയുള്ള പല ഭക്ഷ്യവസ്തുക്കളും പഴകിയതായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
കിറ്റില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മേപ്പാടി പഞ്ചായത്തില്‍ പുഴുവരിച്ച കിറ്റുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരിയും കേടായ മൈദയും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസതുക്കള്‍ കണ്ടെത്തിയത്.
Content Highlight: The district collector instructed to stop the distribution of kits in Meppadi gram panchayat