| Saturday, 14th September 2019, 10:32 am

യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി കൊടുത്തു; ഇപ്പോള്‍ ബി.ജെ.പി നേതാക്കളെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തങ്ങളെ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇപ്പോഴും അക്കാര്യത്തില്‍ തീരുമാനമാവാത്തതില്‍ വിഷമിച്ച് കോണ്‍ഗ്രസ്, ജനതാദള്‍ വിമത എം.എല്‍.എമാര്‍. കേസ് സുപ്രീം കോടതി പെട്ടെന്ന് കേള്‍ക്കാത്തത് മാത്രമല്ല ഇപ്പോഴവരെ വിഷമത്തിലാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്, ജനതാദള്‍ വിമത എം.എല്‍.എമാരുടെ പിന്തുണയിലാണ് കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നിന്ന് ബി.ജെ.പിയെ സഹായിക്കുകയായിരുന്നു വിമത എം.എല്‍.എമാര്‍ ചെയ്തത്. വിപ്പ് ലംഘിച്ചത് അന്നത്തെ നിയമസഭ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീം കോടതി പെട്ടെന്ന് തീരുമാനമെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കേസ് പെട്ടെന്ന് കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ ഇവരുടെ ഭാവി പരിപാടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ദേശീയ നേതാക്കള്‍ ഇവരോട് ഇപ്പോള്‍ പുലത്തുന്ന സമീപനം കൂടിയാണ് വിമതരെ സങ്കടത്തിലാക്കിയിരിക്കുന്നത്. നേരത്തെ ഇവരുടെ കാര്യത്തില്‍ കാണിച്ചിരുന്ന ശുഷ്‌കാന്തിയും സൂക്ഷ്മതയും ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ കാണിക്കുന്നില്ലെന്നാണ് പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് ദേശീയ നേതാക്കളില്‍ പൂര്‍ണ്ണ ശ്രദ്ധയും കൂടിക്കാഴ്ചക്കുള്ള അവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ ഇപ്പോള്‍, അവരെ കാണാന്‍ വലിയ ബുദ്ധിമുട്ടാണ്- മുന്‍ എം.എല്‍.എമാരില്‍ ഒരാള്‍ പറഞ്ഞു.

രാജിവെച്ച് ഒരു മാസം കഴിഞ്ഞും ഭാവി കാര്യങ്ങളില്‍ കൃത്യമായ ധാരണയാവാത്തതിനാല്‍ കൂടുതല്‍ അഭിഭാഷകരെ നിയമിച്ച് സുപ്രീം കോടതിയെ സമീപിക്കാനാണ് വിമതരുടെ ഇപ്പോഴത്തെ തീരുമാനം.

We use cookies to give you the best possible experience. Learn more