ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് തരുൺ മൂർത്തി. മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന തുടരും ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. പ്രേക്ഷകർ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് തുടരും. ഇപ്പോൾ തുടരും ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി.
സൗദി വെള്ളക്ക കഴിഞ്ഞപ്പോഴാണ് ഒരു സബ്ജക്ട് ഉണ്ടെന്നും മോഹൻലാലിന് വേണ്ടിയിട്ടാണെന്ന് പറയുന്നതെന്നും അത് ട്രിക്കി സിറ്റുവേഷനായിരുന്നെന്നും തരുൺ പറയുന്നു. മലയാളത്തിലെ ഏത് സംവിധായകരോട് ചോദിച്ചാലും മോഹൻലാലിനെ വെച്ച് പടം എടുക്കുക എന്നുള്ളതാണ് അവരുടെ ആഗ്രഹമെന്നും അത് മോഹൻലാലായാലും മമ്മൂട്ടിയായാലും സംവിധായകരുടെ ആഗ്രഹം അതാണെന്ന് തരുൺ അഭിപ്രായപ്പെട്ടു.
തൻ്റേതല്ലാത്ത കഥ കേൾക്കാൻ പോകുമ്പോൾ അത് കണക്ട് ആയില്ലെങ്കിൽ മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ അഹങ്കാരിയായിട്ട് താൻ മാറുമെന്നും തരുൺ പറയുന്നു. അതുകൊണ്ട് തൻ്റെ ടെൻഷൻ മൊത്തം ഇത് കണക്ട് ആകുമോ എന്നുള്ളതും അതിഷ്ടപ്പെട്ടില്ലെങ്കിൽ എങ്ങനെ പറയും എന്നുള്ളതുമായിരുന്നെന്നും തരുൺ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസ് ചാനലിനോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘സൗദി വെള്ളക്ക കഴിഞ്ഞപ്പോഴാണ് തുടരുമിന് വേണ്ടി ഒരു സബ്ജക്ടുണ്ട് വന്ന് കേൾക്കാൻ പറ്റുമോ ലാലേട്ടന് വേണ്ടിയിട്ടാണെന്ന് പറയുന്നത്. ഭയങ്കര ട്രിക്കി സിറ്റുവേഷനാണത്.
ഇവിടുത്തെ ഏത് സംവിധായകരോട് ചോദിച്ചാലും ലാലേട്ടനെ വച്ച് പടം ചെയ്യുക എന്നുള്ളതാണ് അയാളുടെ ആഗ്രഹം എന്ന് വേണമെങ്കിൽ പറയാം. ലാലേട്ടനായാലും മമ്മൂക്കയായാലും അങ്ങനെയാണ്.
ഞാൻ എൻ്റേതല്ലാത്ത കഥ കേൾക്കാൻ പോകുന്നു. കഥ കേട്ടിട്ട് എനിക്ക് കണക്ട് ആയില്ലെന്ന് പറഞ്ഞാൽ ഞാൻ ഈ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ അഹങ്കാരിയായിട്ട് മാറും. അപ്പോൾ എനിക്കത് കണക്ട് ആകണം. അപ്പോൾ എൻ്റെ
ടെൻഷൻ മൊത്തം ഇത് കണക്ട് ആകുമോ എന്നായിരുന്നു. ഇഷ്ടപ്പെട്ടില്ലെങ്കിൽ എങ്ങനെ ഞാൻ പറയും എന്നായിരുന്നു എൻ്റെ വിഷമം,’ തരുൺ മൂർത്തി പറയുന്നു.
Content Highlight: The directors’ biggest wish is to make a film with that actor says Tharun Moorthy