| Tuesday, 29th May 2018, 7:13 pm

റെക്കോര്‍ഡ് ടൈമില്‍ പൂര്‍ത്തിയാകുമെന്ന് മോഡി പറഞ്ഞ ദല്‍ഹി-മീററ്റ് ഹൈവേയുടെ പണി തീര്‍ന്നത് 30 ശതമാനം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വലിയ റോഡ് ഷോയും, പ്രചരണങ്ങളും നടത്തി പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദല്‍ഹി – മീററ്റ് ഹൈവേയുടെ പണി പൂര്‍ത്തിയായത് 30 ശതമാനം മാത്രം. 30 മാസങ്ങള്‍ക്ക് മുമ്പ് 2015 ഡിസംബറിലാണ് മോദി പദ്ധതിയ്ക്ക് തറക്കല്ലിട്ടത്.

മൊത്തം 7500 കോടി രൂപയുടെ പദ്ധതിയില്‍ 841 കോടി ചിലവ് വരുന്ന ആദ്യ ഫേസിന് മാത്രമാണ് തറക്കല്ലിട്ടത്. പദ്ധതി 18 മാസത്തെ റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം. ഏറ്റവും ദൈര്‍ഘ്യമേറിയ നാലമത്തെ ഫേസിന്റെ പണി വെറും 3 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

ഭൂമിയേറ്റെടുക്കല്‍ പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗാസിബാദ് ജില്ലയിലെ പല സ്ഥലങ്ങളിലും ഭൂമിയേറ്റെടുക്കലിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

2019ഓടെ പണി പൂർത്തിയാവുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നുണ്ടെങ്കിലും, ഇത് സാധ്യമല്ലെന്ന് പ്രൊജകട് ഡയറക്ടര്‍ ആര്‍.പി സിങ്ങ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more