തിരുനന്തപുരം: പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം തെറ്റായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിജി തോംസണ്‍ ഇക്കാര്യം പറഞ്ഞത്. താന്‍ അന്നു തന്നെ ആ തീരുമാനത്തെ എതിര്‍ത്തിരുന്നുവെന്നും ജിജി തോംസണ്‍ പറഞ്ഞു.
എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ എന്ന രീതിയില്‍ തനിക്കത് അനുസരിക്കേണ്ടിവന്നുവെന്നും എന്നിട്ടും താന്‍ ഗൂഡാലോചനക്കേസില്‍ പ്രതിയാണെന്നും ജിജി തോംസണ്‍ പറഞ്ഞു.
1991-92കാലഘട്ടത്തില്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പാമോലിന്‍ കേസിനാസ്പദമായ സംഭവം. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്.
1997ലാണ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ കരുണാകരനൊപ്പം പ്രതികളായി ഏഴുപേരില്‍ ഒരാളാണ് ജിജി തോംസണ്‍.