കോഴിക്കോട്: കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ലീഗ് ആണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് നേതൃത്വത്തിന്റെ മേധാവിത്വം ആണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണുന്നത്. ലീഗ് ആണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയെന്നും വി മുരളീധരന്‍ പറഞ്ഞു.
വിമര്‍ശനം ഫേസ്ബുക്കില്‍ മാത്രം ഒതുക്കാതെ തുടര്‍നടപടിക്ക് മുഖ്യമന്ത്രി തയ്യാറാകുമോയെന്നും വി മുരളീധരന്‍ ചോദിച്ചു. ലീഗിന് സ്ഥാനങ്ങള്‍ നല്‍കിയത് ഇം.എം.എസ് ആണെന്നും ഈ നിലപാട് തള്ളിപറയുമോയെന്നും വി മുരളീധരന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര് വരണമെന്ന് നിര്‍ദേശിക്കുന്നത് ലീഗാണെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക