| Monday, 6th April 2020, 5:56 pm

പെയിന്റ് വാര്‍ണിഷ്, ആഫ്റ്റര്‍ ഷേവ്; തമിഴ്‌നാട്ടില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് വരെ മരിച്ചത് 5 പേര്‍, നിരവധി പേര്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചത് 5 പേര്‍. മദ്യത്തിന് വേണ്ടി പല വഴിക്കും ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോള്‍ പെയിന്റ് വാര്‍ണിഷ്, ആഫ്റ്റര്‍ ഷേവ് തുടങ്ങിയ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് മരണം. നിരവധി പേരാണ് ഇവ ഉപയോഗിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെയും മദ്യം ലഭിക്കാതെ മരിച്ചവരുടെയും സംഖ്യ ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ട് സംസ്ഥാനത്ത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ മദ്യത്തിനടിമപ്പെട്ടവരാണ്.

കഴിഞ്ഞയാഴ്ചയാണ് അഞ്ച് പേര്‍ മരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് മരണം. പുതുക്കോട്ടെ ജില്ലയിലെ മൂന്ന് മത്സ്യ തൊഴിലാളികള്‍ ഷേവ് ലോഷന്‍ സോഫ്റ്റ് ഡ്രിങ്കിനോടൊപ്പം ചേര്‍ത്ത് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. ചെങ്കല്‍പ്പെട്ട് ജില്ലയിലെ മൂന്നു പേര്‍ പെയിന്റ് വാര്‍ണിഷ് ആണ് കഴിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു.

ഈതൈല്‍ ആല്‍ക്കഹോള്‍ ആണ് മദ്യം തയ്യാറാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ മറ്റ് വസ്തുക്കള്‍ മീതൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും ഏഴോളം പേര്‍ മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് മരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more