| Saturday, 4th April 2020, 11:26 am

ധാരാവിയിലെ കൊവിഡ് മരണം; രോഗം ബാധിച്ചത് മലയാളികളില്‍ നിന്നുമെന്ന് മുംബൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്. മുംബൈ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് മുംബൈയില്‍ താമസിച്ച ശേഷം മാര്‍ച്ച് 24ന് കോഴിക്കോട്ടേക്ക് പോയത്. ഇവരില്‍ നിന്നുമാണ് മരിച്ച 56 കാരന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കരുതുന്നത്.

കൊവിഡ് സ്ഥിരീകരിച്ച ഇയാളെ ഏപ്രില്‍ ഒന്നിനാണ് സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അര്‍ധ രാത്രിയോടു കൂടി മരിക്കുകയായിരുന്നു.

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് യാതൊരു വിദേശ ബന്ധവും കണ്ടെത്തിയിരുന്നില്ല. തബ്‌ലീ്ഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

ധാരാവി പോലൊരു പ്രദേശത്ത് വൈറസ് എത്തിക്കഴിഞ്ഞാല്‍ അത് ആശങ്കാ ജനകമാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞിരുന്നു.

അതേസമയം ധാരാവിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശുചീകരണത്തൊഴിലാളിയായ 54 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത് വോര്‍ളി പ്രദേശ് താമസിക്കുന്ന ഇദ്ദേഹം ധാരാവിയിലെ മഹീംഫതക് റോഡിലാണ് ജോലിക്കു പോകുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more