ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പേകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മോദിയുടെ പരാമര്‍ശത്തെയും ആന്റണി പരിഹസിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് പ്രിയങ്കാ ഗാന്ധിയെത്തിയതില്‍ എന്തിനാണ് മോദിക്ക് അക്ഷമയുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെന്നും അവരുടെ സ്വപ്‌നങ്ങള്‍ മനസ്സിലാക്കി യാഥാര്‍ത്ഥ്യമാക്കാന്‍ കെല്‍പ്പുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. മോദി തകര്‍ത്ത ഭാരതത്തെ ഗാന്ധി സ്വപ്നം കണ്ട രാജ്യമായി രാഹുല്‍ ഗാന്ധി പുനസ്ഥാപിക്കുമെന്ന് ആന്റണി അഭിപ്രായപ്പെട്ടു.
മോദി തല്ലി തകര്‍ത്ത ഇന്ത്യന്‍ സമൂഹത്തെ വീണ്ടും പുനര്‍നിര്‍മ്മിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയുടെ കടന്ന് വരവ് രാഹുലിനെ കൂടുതല്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരഞ്ഞടുപ്പ് ഒരുക്കുങ്ങളെ കുറിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ആന്റണി പറഞ്ഞു.
DoolNews Video