|

ബൈബിള്‍ സിനിമയാക്കിയത് 'ഡാവിഞ്ചികോഡ്' എന്ന പേരിലെന്ന വിചിത്ര കണ്ടെത്തലുമായി ശശികല; എം.ടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേര് അനുവദിക്കില്ലെന്നും ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുന്നംകുളം: ബൈബിള്‍ സിനിമയാക്കിയത് “ഡാവിഞ്ചികോഡ്” എന്ന പേരിലാണെന്ന വിചിത്രമായ കണ്ടെത്തലുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. ഈ കാരണം കൊണ്ട് എം.ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ലെന്നും അവര്‍ കുന്നംകുളത്ത് പറഞ്ഞു. രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരതം. ഹിന്ദു അവകാശ സംരക്ഷണ ജാഥയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.


Don”t Miss: ‘എന്നാ ഒരു കാര്യം പറയട്ടെ, എനിക്കത് ഓര്‍മ്മയില്ല’; ആഹ്ലാദപ്രകടനം നടത്തിയത് സി.പി.ഐ.എമ്മുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍; മലക്കം മറിച്ചില്‍ പൊലീസ് കേസിന് പിന്നാലെ


ഡാന്‍ ബ്രൗണ്‍ രചിച്ച പ്രശസ്ത നോവലായ “ഡാവിഞ്ചികോഡി”ന്റെ ദൃശ്യാവിഷ്‌കാരമാണ് “ഡാവിഞ്ചികോഡ്” എന്ന ഹോളിവുഡ് ചിത്രം. വസ്തുത ഇതായിരിക്കേയാണ് ബൈബിളിന്റെ ചലച്ചിത്രരൂപമാണ് ഡാവിഞ്ചികോഡ് എന്ന വിചിത്രമായ കണ്ടെത്തല്‍ ശശികല നടത്തിയിരിക്കുന്നത്. അവരുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊരു വിഡ്ഢിത്തം പറഞ്ഞത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.


Also Read: ‘സര്‍ക്കാര്‍ ജനപിന്തുണ നേടുമ്പോള്‍ പ്രതിപക്ഷത്തിന് വെപ്രാളം’; സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ കുറ്റപത്രത്തെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്


മഹാഭാരതം എന്ന പേരില്‍ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണമെന്നും ശശികല പറഞ്ഞു. രണ്ടാമൂഴമെന്ന നോവലിന് മഹാഭാരതം എന്ന പേരിടാന്‍ അനുവദിക്കില്ലെന്നും ശശികല പറഞ്ഞു. മഹഭാരതത്തിന്റെ ഗ്രന്ഥകര്‍ത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാര്‍ക്കുള്ള അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്. മഹര്‍ഷിയായി എന്നത് കൊണ്ട് അതില്ലാതാകുന്നില്ലെന്നും ശശികല പറഞ്ഞു.


In Case You Missed: ദൈവത്തിനെ നേരിട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി പാസ്റ്റര്‍



Don”t Miss: വഹാബി ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും മറ്റ് മതങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാനും സൗദിയോട് ആവശ്യപ്പെടണമെന്ന് ട്രംപിനോട് യു.എസ് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്


സിനിമക്ക് രണ്ടാമൂഴം എന്ന പേരാണെങ്കില്‍ തങ്ങള്‍ എത്ര ഊഴം വേണമെങ്കിലും കാണും. പക്ഷെ മഹാഭാരതം എന്ന പേര് ഉപയോഗിക്കാനാകില്ല. എഴുത്തുകാരുടെയും സാഹിത്യകാരന്‍മാരുടേയും വിസര്‍ജ്ജന പറമ്പല്ല ഹിന്ദുവിന്റെ സംസ്‌കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

Video Stories