മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായ ഹസ്തവുമായി ആന്റണി സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. ആന്റണി സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്‍കുകയും അതോടൊപ്പം തന്നെ നിര്‍മാതാക്കളായ ഐന്സ്റ്റീന് മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് 11 ലക്ഷം രൂപ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും സഹായമായി നല്‍കുകയും ചെയ്തു.
ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാന വേഷത്തില്ലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ നടന്നു വരികയാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഈരാറ്റുപേട്ടയില്‍ നടക്കുന്ന അനുശോചനത്തിന് ശേഷം പ്രൊഡ്യൂസറായ ഐന്സ്റ്റീന് സാക്ക് പോളും മറ്റു അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് രാവിലെ പത്തരയോടെ മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടര്‍ക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി.
ഈ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കണ്ണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കില്‍ അത് വലുതായി കാണുന്നു എന്നും താരങ്ങള്‍ പ്രതികരിച്ചു.
Content Highlight: The crew and stars of the movie Antony lend a helping hand to the dependents of the victims of the Malappuram Tanur boat accident