ജയ്പൂര്‍: രാജസ്ഥാന്‍ സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍ പൂനിയയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായാണ് ബല്‍വാന്‍ പൂനിയ വോട്ട് ചെയ്തത്. പാര്‍ട്ടിയുമായി ആലോചിക്കാതെ വോട്ട് ചെയ്തു എന്നാണ് സസ്‌പെന്‍ഷനുള്ള കാരണമായി സി.പി.ഐ.എം പറഞ്ഞത്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ അച്ചടക്ക ലംഘനം കാണിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അംറാ റാം പറഞ്ഞു.
മറ്റൊരു സി.പി.ഐ.എം എം.എല്‍.എയായ ഗിര്‍ദാരിലാല്‍ മാഹിയ ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലുമാണ് വിജയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ