| Saturday, 17th July 2021, 12:29 pm

പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി; സ്വരാജിന്റെ തോല്‍വി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സി.പി.ഐ.എം. അന്വേഷണ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം.സ്വരാജ് തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സി.പി.ഐ.എം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

സി.പി.ഐ.എമ്മിന് സാധാരണ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നാണ് തോല്‍വിയുടെ പ്രധാന കാരണമായി സി.പി.ഐ.എം. പറയുന്നത്.

മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നുന്നെന്നും ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്.
പിന്നാലെ തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സി.പി.ഐ.എം. നിയോഗിച്ചിരുന്നു.

സംസ്ഥാനത്ത് ഇടതുപക്ഷം വലിയ വിജയം നേടിയപ്പോഴും നിയമസഭയിലെ സി.പി.ഐ.എമ്മിന്റെ കരുത്തനായ നേതാവായ സ്വരാജിന്റെ തോല്‍വി പാര്‍ട്ടിക്ക് വലിയ കല്ലുകടിയുണ്ടാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNT HIGHLIGHTS:  The CPI (M) Commission of Inquiry claimed that Swaraj’s defeat was due to the failure of the local leadership.

We use cookies to give you the best possible experience. Learn more