പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനധികൃതമായി സ്ട്രീമിങ് ചെയ്ത സംഘത്തെ കോടതി ശിക്ഷിച്ചു. 50,000ലധികം ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ സബ്സ്‌ക്രിപ്ഷന്‍ നല്‍കിയ അഞ്ചംഗ സംഘത്തെയാണ് ചൊവ്വാഴ്ച ലണ്ടനിലെ ചെസ്റ്റര്‍ ഫീല്‍ഡ് ക്രൗണ്‍ കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
ലണ്ടനില്‍ നിന്നുള്ള മാര്‍ക്ക് ഗൗള്‍ഡാണ് ഇതിന്റെ സൂത്രധാരനെന്ന് സ്‌കൈ സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 36കാരനായ മാര്‍ക്ക് ഗൗള്‍ഡിന് 11 വര്‍ഷത്തെ തടവും മറ്റ് നാല് പേര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുമാണ് ലഭിച്ചത്.
BREAKING: Five operators of an illegal streaming network have been jailed for more than 30 years. pic.twitter.com/XB0nri6a1u
— Sky Sports News (@SkySportsNews) May 30, 2023
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് മില്യണിലധികം പൗണ്ടാണ് ഇവര്‍ ഇതിലൂടെ
സമ്പാദിച്ചതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍, കോടതിയലക്ഷ്യം എന്നീ കേസുകളിലായിരുന്നു പ്രതികള്‍ വിചാരണ നേരിട്ടത്.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് ചാനലുകളില്‍ നിന്നാണ് നിയമവിരുദ്ധമായ പ്രവേശനം ഉപയോക്താക്കള്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്തത്. അനധികൃത സ്ട്രീമിങ് നടത്തിയ ഈ ടീമില്‍ 30 ജീവനക്കാരുണ്ടെന്നും ലീഗ് അധികൃതര്‍ അറിയിച്ചു.