ജീവിത നിലവാരം ഒരു രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ഏകകമാണ്. ജീവിത നിലവാരവും സാമ്പത്തിക വികസനവും തമ്മില്‍ നേര്‍ദിശാ അനുപാതമാണെന്നാണ് വെയ്പ്പ്. എന്നാല്‍ സമ്പത്തിന്റെ വിതരണത്തില്‍ വന്‍തോതില്‍ അസമത്വം നിലനില്‍ക്കുന്നു എന്ന് മാത്രമല്ല ഇവതമ്മിലുള്ള വിടവ് വളര്‍ന്നുകൊണ്ടുമിരിക്കുന്നു. അതോടൊപ്പം തന്നെ ജീവിത ചെലവുകളും.
പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ലോക മൂലധനത്തിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഇത് ഉയര്‍ത്തുന്ന വൈരുദ്ധ്യം പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രമനുസരിച്ച് ഈ വൈരുദ്ധ്യമാണ് ലോകത്ത് തന്നെ വന്‍തോതിലുള്ള പൊട്ടിത്തെറികളെ സാധ്യമാക്കുന്നത്, വിപ്ലവങ്ങളെ സാധ്യമാക്കുന്നത്.
വിശ്രുത മാര്‍ക്‌സിസ്റ്റും സാമ്പത്തിക ശാസ്ത്രത്തില്‍ മാര്‍ക്‌സിസത്തിന്റെ മറ്റൊരുവികാസ ഘട്ടത്തെ അടയാളപ്പെടുത്തുന്ന ആളുമായ വി.ഐ ലെനിനാണ് മൂലധന കേന്ദ്രീകരണത്തെ കുറിച്ചുള്ള ഏറ്റവും നൂതനമായ സിദ്ധാന്തം മുന്നോട്ട് വെച്ചിട്ടുള്ളത്. മാര്‍ക്‌സിന്റെ മൂധന കേന്ദ്രീകരണമെന്ന ആശയത്തെ സാമ്രാജ്യത്വം എന്ന സാമ്പത്തിക വിവക്ഷയിലേയ്ക്ക് ലെനിന്‍ ഉയര്‍ത്തിയതായി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ വിലയിരുത്തുന്നു.
സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടം (Imperialism the Highest Stage of Capitalism) എന്ന ഗ്രന്ഥത്തിലാണ് ലെനിന്‍ ഇത്തരമൊരു സിദ്ധാന്തം മുന്നോട്ട് വെയ്ക്കുന്നത്. റഷ്യന്‍ വിപ്ലവത്തിന് മുമ്പേ എഴുതിയ പ്രസ്തുത ഗ്രന്ഥത്തിന് ഇന്നും മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ വലിയ ജനപ്രീതിയും സ്വാധീനവുമാണ് ഉള്ളത്.
മനുഷ്യന്റെ മൊത്തം സമ്പത്തും ഏതാനും കുത്തകകളുടെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് മാര്‍ക്‌സിന്റെ ചുവടുപിടിച്ച് ലെനിന്‍ വിശദീകരിക്കുന്നത്. ഇതാണ് ഇന്നത്തെ യുദ്ധങ്ങള്‍ക്കുള്ള മൂലകാരണമെന്നും ഈ യുദ്ധങ്ങളെല്ലാം തന്നെ പ്രകൃതി വിഭവങ്ങള്‍ തങ്ങളുടെ കൈക്കലാക്കാനുള്ള സാമ്രാജ്യത്വ മോഹത്തിന്റെ ഫലമാണെന്നുമായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍ വിലയിരുത്തുന്നത്.
മനുഷ്യന്റെ മൊത്തം സമ്പത്തും ഏതാനും കുത്തകകളുടെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് മാര്‍ക്‌സിന്റെ ചുവടുപിടിച്ച് ലെനിന്‍ വിശദീകരിക്കുന്നത്. ഇതാണ് ഇന്നത്തെ യുദ്ധങ്ങള്‍ക്കുള്ള മൂലകാരണമെന്നും ഈ യുദ്ധങ്ങളെല്ലാം തന്നെ പ്രകൃതി വിഭവങ്ങള്‍ തങ്ങളുടെ കൈക്കലാക്കാനുള്ള സാമ്രാജ്യത്വ മോഹത്തിന്റെ ഫലമാണെന്നുമായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഈ വിള്ളലുകള്‍ വിലയിരുത്താനുള്ള ഏറ്റവും പ്രാഥമികമായ ഏകകമായാണ് ജീവിത നിലവാര സൂചികയെ വിലയിരുത്തുന്നത്. ഇതിനനുസരിച്ച് ജീവിത ചിലവില്‍ വന്‍ തോതിലുള്ള വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. മനുഷ്യന് ജീവിക്കാനാവാത്തവിധം ജീവിത ചെലവ് വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് മനസിലാക്കുന്ന വിധം ലോകത്തെ മൊത്തം രാജ്യങ്ങളിലേയും ജീവിത ചെലവുകളെ വ്യക്തമാക്കുന്ന സൂചികകളാണ് ഇനിയുള്ള ഗ്രാഫുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
അടുത്ത പേജില്‍ തുടരുന്നു
അടുത്ത പേജില്‍ തുടരുന്നു
അടുത്ത പേജില്‍ തുടരുന്നു