ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,024 കൊവിഡ് കേസുകള്‍. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,281ആയി.
വ്യാഴാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ മരണനിരക്ക് 316ആയി. സംസ്ഥാനത്ത് നിലവില്‍ ചികിത്സ നേടുന്നത് 8,470പേരാണ്.
7,495 രോഗികളാണ് രോഗവിമുക്തി നേടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം 1000 കേസുകളുടെ മേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.