ദല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 1,024 കൊവിഡ് രോഗികള്‍; ആകെ രോഗികളുടെ എണ്ണം 16000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2020, 10:50 pm
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,024 കൊവിഡ് കേസുകള്‍. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,281ആയി.
വ്യാഴാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ മരണനിരക്ക് 316ആയി. സംസ്ഥാനത്ത് നിലവില്‍ ചികിത്സ നേടുന്നത് 8,470പേരാണ്.