“എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാമാണ് എന്നെ ഈ സീറ്റില്‍ എത്തിച്ചത്. എല്ലാം എന്റെ ചവിട്ടുപടികളായിരുന്നു. ഞാന്‍ ഒരു ഏജന്റിനെ കണ്ടത്, അന്ന് ചില ഫോട്ടോഗ്രാഫുകള്‍ കാണിച്ചു തന്നെത്. അതൊന്നും മോശമായി ഞാന്‍ ചിന്തിച്ചില്ല. ഇതെല്ലാം വളരെ മനോഹരവും സെക്‌സിയുമായാണ് എനിക്ക് തോന്നിയത്. അവരെല്ലാം സ്വതന്ത്രരായിരുന്നു. അവര്‍ക്കിഷ്ടമുള്ളത് അവര്‍ ചെയ്തു.”
തെന്നിന്ത്യന്‍ സെമി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷക്കീല ഇപ്പോഴും നടത്തിവരുന്ന ജീവിത പോരാട്ടത്തിന്റെയും ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടിവന്ന സില്‍ക്ക് സ്മിതയുടെയും കഥ നമ്മള്‍ മറന്നുകൂട. തീര്‍ത്തും സ്ത്രീവിരുദ്ധവും പുരുഷാധിപത്യമൂല്യങ്ങളും സൃഷ്ടിച്ചുകൂട്ടിയിട്ടുള്ള സദാചാരഫാസിസത്തിന്റെ ഇരകളായി ജീവിച്ചുമരിക്കുന്നു ഈ താരങ്ങള്‍.
| ഫേസ് ടു ഫേസ് : സണ്ണി ലിയോണി |
ഭൂതകാലത്തെ കുറിച്ച് തെല്ലും കുറ്റബോധത്തെടെ അവര്‍ ജീവിച്ചിട്ടുമില്ല. അതിന്റെ ആവശ്യവുമില്ല. എന്നെന്നും സെമിപോണ്‍/പോണോഗ്രാഫിക് ചിത്രത്തിലഭിനയിച്ചതിന്റെ പേരില്‍ സ്ത്രീകളെ/ലൈംഗിക തൊഴിലാളികളെ വേട്ടയാടിയിട്ടുള്ള, അകറ്റി നിര്‍ത്തിയിട്ടുള്ള, അടിച്ചമര്‍ത്തിയിട്ടുള്ള ഇന്ത്യയില്‍, ഇന്ത്യന്‍ വംശജകൂടിയായ സണ്ണിയുടെ താരോദയം തികച്ചും പ്രതീക്ഷാ നിര്‍ഭരമാണ്.
തെന്നിന്ത്യന്‍ സെമി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷക്കീല ഇപ്പോഴും നടത്തിവരുന്ന ജീവിത പോരാട്ടത്തിന്റെയും ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടിവന്ന സില്‍ക്ക് സ്മിതയുടെയും കഥ നമ്മള്‍ മറന്നുകൂട. തീര്‍ത്തും സ്ത്രീവിരുദ്ധവും പുരുഷാധിപത്യമൂല്യങ്ങളും സൃഷ്ടിച്ചുകൂട്ടിയിട്ടുള്ള സദാചാരഫാസിസത്തിന്റെ ഇരകളായി ജീവിച്ചുമരിക്കുന്നു ഈ താരങ്ങള്‍.
എന്നാല്‍ അടുത്തകാലത്ത് സണ്ണിലിയോണ്‍ വളരെ പരസ്യമായി തന്നെ അവഹേളിക്കപ്പെടുകയുണ്ടായി. ബോളിവുഡില്‍ പ്രശസ്തി നേടിയിട്ടും അവരെ വിടാതെ ആക്രമിക്കുകയാണ് നമ്മുടെ മാധ്യമ ആണധികാര ബിംബങ്ങള്‍ എന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ഭൂപേന്ദ്ര ചൗബെ സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം. തികച്ചും സണ്ണിയുടെ ഭൂതകാലത്തെ ചികഞ്ഞെടുക്കാനും അതുപയോഗിച്ച് അവരെ പൊതുബോധത്തിന്റെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് ആക്രമിക്കാനും അവഹേളിക്കാനുമായിരുന്നു ചൗബെയുടെ ശ്രമം.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ട ഭാഗങ്ങളില്‍ മാത്രമല്ല ഭൂപേന്ദ്ര ചൗബെ സണ്ണിയെ അപമാനിക്കുന്നത്. ഈ അഭിമുഖം മുഴുവന്‍ സണ്ണിയെ അവഹേളിക്കുന്നതായിരുന്നു. 19ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടേതുപോലെയായിരുന്നു ഭൂപേന്ദ്ര ചൗബെയുടെ ചോദ്യങ്ങളിലേറെയും. ആ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിച്ചാല്‍ നിങ്ങള്‍ക്കതു മനസിലാകും.
“നിങ്ങള്‍ക്ക് കുറ്റബോധം തോന്നിയ ഒരു കാര്യ പറയാമോ. നിങ്ങള്‍ക്ക് തെറ്റായിപ്പോയി എന്നു തോന്നിയ കാര്യം?”
ഇതിനു സണ്ണി നല്‍കിയ മറുപടി തികച്ചും വ്യക്തിപരമായ ഒന്നായിരുന്നു. അമ്മ മരിച്ച സമയത്ത് പെട്ടെന്ന് വീട്ടിലെത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നായിരുന്നു സണ്ണി പറഞ്ഞത്.
ഇത്തരമൊരു മറുപടി ചൗബെയിലെ അസ്വസ്ഥത വെളിവാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ അങ്ങനെയുണ്ടായില്ല. അല്പസയമം മറ്റു കാര്യങ്ങള്‍ ചോദിച്ച് അദ്ദേഹം വീണ്ടും തന്റെ പോയിന്റില്‍ എത്തി. പക്ഷെ ഇത്തവണ തനിക്കു കേള്‍ക്കാന്‍ താല്‍പര്യമുള്ള കാര്യം “ഉച്ഛരിക്കാനുള്ള ധൈര്യം കാണിച്ചു” എന്നു പറയാം.
“നിങ്ങളൊരു “പോണ്‍ ക്യൂന്‍” ആയിരുന്നല്ലോ. അത്തരമൊരു ഭൂതകാലം നിങ്ങളെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളെ ഇപ്പോഴും മുഖ്യധാരയില്‍ നിന്നു പിന്നോട്ടുവലിക്കുന്നതായി? (പോണ്‍ എന്നുച്ചരിക്കുന്നതു തന്നെ വളരെ വൈഷമ്യത്തോടെയായിരുന്നു.) എനിക്ക് ക്ലോക്കിനെ പിന്നിലേയ്ക്ക് കറക്കാന്‍ കഴിഞ്ഞുവെന്നിരിക്കട്ടെ, നിങ്ങള്‍ നേരത്തെ ചെയ്ത കാര്യം ഇപ്പോഴും ചെയ്യുമോ?”
ആരാധനതോന്നും വിധമായിരുന്നു സണ്ണി ഈ ചോദ്യത്തെ അഭിമുഖീകരിച്ചത്. വളരെ സംയമനത്തോടെ ക്ഷോഭിക്കാതെയായിരുന്നു മറുപടി നല്‍കിയത്. പോണ്‍ വ്യവസായത്തില്‍ താന്‍ ചെയ്തതില്‍ അഭിമാനമേയുള്ളുവെന്ന് വിശദീകരിക്കുകയായിരുന്നു അവര്‍ ചെയ്തത്.
“എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാമാണ് എന്നെ ഈ സീറ്റില്‍ എത്തിച്ചത്. എല്ലാം എന്റെ ചവിട്ടുപടികളായിരുന്നു. ഞാന്‍ ഒരു ഏജന്റിനെ കണ്ടത്, അന്ന് ചില ഫോട്ടോഗ്രാഫുകള്‍ കാണിച്ചു തന്നെത്. അതൊന്നും മോശമായി ഞാന്‍ ചിന്തിച്ചില്ല. ഇതെല്ലാം വളരെ മനോഹരവും സെക്‌സിയുമായാണ് എനിക്ക് തോന്നിയത്. അവരെല്ലാം സ്വതന്ത്രരായിരുന്നു. അവര്‍ക്കിഷ്ടമുള്ളത് അവര്‍ ചെയ്തു.”
ചൗബെയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു സണ്ണിയുടേത്. ജീവിതത്തില്‍ ഇതുവരെ ചെയ്ത എല്ലാം തന്നെയാണ് ഇപ്പോള്‍ ഈ ഇരിക്കുന്നിടത്ത് വരെ തന്നെ എത്തിച്ചത് എന്നായിരുന്നു സണ്ണിയുടെ മറുപടി. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളാണ് നമ്മളെ മറ്റൊരിടത്തേക്ക് എത്തിക്കുന്നതെന്നും സണ്ണി വ്യക്തമാക്കി.
ചൗബെ: “സി.പി.ഐയുടെ എം.പിയായിട്ടുള്ള അതുല്‍ അഞ്ചാന്‍ താങ്കളെ കുറിച്ച് പറഞ്ഞാണ് റെക്കോര്‍ഡിട്ടത്. സത്യത്തില്‍ ഒരു അതുല്‍ അഞ്ചാന്‍ മാത്രമല്ല ഒത്തിരിപേര്‍ വിശ്വസിക്കുന്നത് ഇന്ത്യന്‍ മനസിനെ/ ഇന്ത്യ ധാര്‍മികതയെ തകര്‍ക്കുന്നത് താങ്കളാണെന്നാണ്. ഇത്തരം പരാമര്‍ശങ്ങളോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?”
ഈ ചോദ്യത്തെ കളിയാക്കിക്കൊണ്ടായിരുന്നു സണ്ണി നേരിട്ടത്. വളരെ ഭവ്യതയോടെ തന്നെ അവര്‍ പറഞ്ഞു;
“എന്നെ കുറിച്ചുള്ള ഒബാമയുടെ പ്രഭാഷണത്തിനായി കാത്തിരിക്കുകയാണ് ഞാന്‍… :) ”
ഭൂപേന്ദ്ര ചൗബെ സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം
ചൗബെ: “വിവാഹിതരായ മിക്ക ഇന്ത്യന്‍ യുവതികളും സണ്ണി ലിയോണ്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കുനേരെയുള്ള ഭീഷണിയായി കരുതുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാരെ സണ്ണി ലിയോണ്‍ കൊണ്ടുപോകുമെന്ന് അവര്‍ വിശ്വസിക്കുന്നു.”
ഇതിനുള്ള സണ്ണിയുടെ മറുപടി ഇതായിരുന്നു;
ക്ഷമിക്കൂ, എനിക്ക് നിങ്ങളുടെ ആരുടെയും ഭര്‍ത്താക്കളെ വേണ്ട. എനിക്ക് എന്റെ ഭര്‍ത്താവുണ്ട്. അദ്ദേഹത്തെ ഞാന്‍ സ്‌നേഹിക്കുന്നു. അദ്ദേഹം ഹോട്ടും സെക്‌സിയുമൊന്നുമല്ല, പക്ഷെ അദ്ദേഹം വളരെ സ്മാര്‍ട്ടാണ്. കഴിവുള്ളയാളുമാണ്. ക്ഷമിക്കു ലേഡീസ്…”
ചൗബെയുടെ അടുത്ത ചോദ്യം ബോളിവുഡുമായി ബന്ധപ്പെടുത്തിക്കൊണ്ടുളളതാണ്.
“എന്റെ പ്രേക്ഷകരില്‍ ചിലര്‍ ഇപ്പോഴും നിങ്ങളുടെ ഭൂതകാല വ്യക്തിത്വവുമായി, അതായത് നിങ്ങളുടെ പോണോഗ്രാഫി/പോണ്‍ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി മാത്രമേ കാണുന്നുള്ളു. നിങ്ങളൊരു അഭിനേത്രിയല്ല എന്നാണവര്‍ പറയുന്നത്. നിങ്ങള്‍ സിനിമയുടെ കലാമൂല്യം ഇല്ലാതാക്കുന്നു” എന്നും അവര്‍ ആരോപിക്കുന്നുണ്ട്. ഇതൊരു വിമര്‍ശനം മാത്രമാണോ?”
അശ്ലീലച്ചുവയുള്ള ഹാസ്യവും ഐറ്റം നമ്പറും സോഫ്റ്റ് പോണും സണ്ണി ലിയോണാണ് ബോളിവുഡില്‍ കൊണ്ടുവന്നത് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ചൗബെയുടെ ചോദ്യം.
“നിങ്ങള്‍ ഐറ്റം ഗേളാണോ?” “നിങ്ങളുടെ ശരീരമാണോ നിങ്ങള്‍ എല്ലായിടത്തം ശ്രദ്ധാകേന്ദ്രമാകാന്‍ കാരണമെന്ന് വിശ്വസിക്കുന്നുണ്ടോ?”
“തീര്‍ച്ചയായും. കാരണം തീര്‍ത്തും രൂപത്തിന്റെ പുറത്ത് നടീനടന്മാര്‍ക്ക് താരങ്ങളാകാമെന്ന ആശയം ബോളിവുഡിന് അന്യമായ ആശയമായിരുന്നു. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, അര്‍ജുന്‍ രാംപാല്‍, ബിപാഷ ബസു എന്നിവരെല്ലാം മോഡലുകളാണ്. അവരുടെ അഭിനയശേഷിയുടെ പേരില്ല അവര്‍ ആദ്യം അറിയപ്പെട്ടത്. എന്നിട്ടും സിനിമാ മേഖലയില്‍ വിജയം നേടി.”
എന്നാല്‍ സണ്ണി മാത്രമാണ് ബാഹ്യരൂപത്തിന്റെ പേരില്‍ ബോളിവുഡില്‍ അറിയപ്പെടുന്നത് എന്നത് നമുക്ക് പ്രത്യക്ഷത്തില്‍ തോന്നും ഈ ചോദ്യം കേട്ടാല്‍.
അടുത്ത് കണക്കുകള്‍ വെച്ചുള്ള കളിയാണ്. സണ്ണി സിനിമയിലെത്തിയതും ഇന്ത്യന്‍ ജനത പോണ്‍ കാണുന്നതും തമ്മില്‍ ചില ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് അടുത്ത ചോദ്യത്തിലൂടെ ചൗബെ ശ്രമിക്കുന്നത്.
“പോണ്‍ഹബ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ പോണ്‍ കാണുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പോണ്‍ ഉപഭോക്താക്കളായി ഇന്ത്യയെ മാറ്റുകയും ചെയ്തിട്ടുണ്ട് എന്നാണ്.”
സണ്ണി: “അവരെയൊന്നും ഞാനല്ല സൃഷ്ടിച്ചത്.” സണ്ണി ചിരിക്കുന്നു…
എന്തു “നല്ല കണ്ടെത്തലാണ്” ചൗബെയുടേത്!!! പോണ്‍ കാണുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതുമായി ബന്ധമുണ്ട്. കൂടാതെ പോണ്‍ഹബ് കണക്ക് പ്രകാരം ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ പോണ്‍ കണ്‍സ്യൂമര്‍ ആണ് എന്ന് ചൗബെ മനസിലാക്കണം.
ചൗബെ : “നിങ്ങളെ അഭിമുഖം ചെയ്യുക വഴി എനിക്കു ധാര്‍മ്മിക മൂല്യച്യുതി വരുമോയെന്ന് പേടിയുണ്ട്”
ഈ ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി “ഞാന്‍ ഇവിടെ നിന്നും പോകണമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ പോകാം” എന്നു മാത്രമായിരുന്നു.
ഈ മറുപടി കൊണ്ടും ചൗബെക്ക് മതിയായില്ല. അദ്ദേഹം ചോദ്യം തുടര്‍ന്നു.
“ഈ സംവാദം, തീര്‍ത്തും നെഗറ്റീവാണ്. ഇത് നിങ്ങള്‍ക്കെതിരാണ്, നിങ്ങള്‍ ഇത് ഇഷ്ടപ്പെടുന്നു , ശരിയല്ലേ?”
ഒരു പരിഹാസമായിരുന്നു സണ്ണിയുടെ മറുപടി. “ആണോ, ഇത് നെഗറ്റീവാണോ? എനിക്കറിയില്ലായിരുന്നു.”
ചൗബെയുടെ അടുത്ത ചോദ്യം ഇതാണ്: “ഭാവിയില്‍ സണ്ണി ലിയോണ്‍ അടിമുടി മൂടുന്ന സാരി ധരിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രം ബോളിവുഡില്‍ കാണാന്‍ കഴിയുമെന്നാണോ നിങ്ങള്‍ പറയുന്നത്? ശരീരം മുഴുവനായി മറച്ചുളള വേഷം എന്നാണ് ഞാനുദ്ദേശിച്ചത്. അതിനും ഉണ്ടാവും അതിന്റേതായ ഒരു ഭംഗി.”
“തീര്‍ച്ചയായും” എവര്‍ ഉത്തരം പറഞ്ഞു.
രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ ചോദ്യമാണിത്. ഒരുപാട് പേരെ സ്വാധീനിക്കാനുള്ള കഴിവ് ഇയാള്‍ക്കുമുണ്ട്. അയാള്‍ അഭിമുഖം നടത്തുന്ന രീതിയാണിത്. തികച്ചും സ്ത്രീവിരുദ്ധം, അധ:പതനം, പുരുഷാധിപത്യം, രക്ഷാകര്‍തൃത്വം ചമയുന്ന, കുറ്റകരമായ എന്നിങ്ങനെ ഈ അഭിമുഖത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
ചൗബെയ്‌ക്കെതിരായി പ്രമുഖവ്യക്തിത്വങ്ങള്‍ രംഗത്തെത്തുകയുണ്ടായി. അവരുടെ ചില ട്വീറ്റുകള്‍ കൂടി ഇവിടെ നല്‍കട്ടെ;