സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപെടുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ചിത്രമാണ് കോണ്‍ജറിങ്. ഇതുവരെ കോണ്‍ജറിങ്ങിന്റെ മൂന്ന് ഭാഗങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപെടുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ചിത്രമാണ് കോണ്‍ജറിങ്. ഇതുവരെ കോണ്‍ജറിങ്ങിന്റെ മൂന്ന് ഭാഗങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഇപ്പോള്‍ ചിത്രത്തിന്റെ നാലാം ഭാഗവുമായി വരാനൊരുങ്ങുകയാണ് കോണ്‍ജറിങ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസി. കോണ്‍ജറിങ് സിനിമകളുടെ അവസാന ഭാഗമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം ഭാഗത്തിന്റെ സംവിധായകനായ മൈക്കല്‍ ഷാവ്‌സാകും നാലാം ഭാഗവും സംവിധാനം ചെയ്യുകയെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തില്‍ വെരാ ഫാര്‍മിഗയും പാട്രിക് വില്‍സണും തന്നെയാകും പ്രധാന കഥാപാത്രമാകുകയെന്ന പ്രതീക്ഷയിലാണ് കോണ്‍ജറിങ് ആരാധകര്‍.
കോണ്‍ജറിങ്ങ് സിനിമകളുടെ അവസാന ഭാഗമാകും കോണ്‍ജറിങ്-4 എങ്കിലും ഫ്രാഞ്ചൈസിയുടെ അവസാന സിനിമയാകില്ല ഇതെന്നാണ് കരുതുന്നത്. അന്നാബെല്ല, നണ്‍ എന്നീ സിനിമകളൊരുക്കിയത് ഇതേ ഫ്രാഞ്ചൈസി തന്നെയാണ്.
കോണ്‍ജറിങ് ചിത്രങ്ങള്‍:
കോണ്‍ജറിങ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായിരുന്നു ദി കോണ്‍ജറിങ്. ചാഡ് ഹെയ്സും കാരി ഡബ്ല്യു. ഹെയ്സും തിരക്കഥയെഴുതി ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രം 2013ലാണ് റിലീസിന് എത്തിയത്.
വെരാ ഫാര്‍മിഗയും പാട്രിക് വില്‍സണുമായിരുന്നു ചിത്രത്തിലെ ലോറൈന്‍ വാറന്‍ – എഡ് വാറന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 20 മില്യണ്‍ ഡോളറില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിന്ന് ലോകമെമ്പാടും നിന്നും 319 മില്യണ്‍ ഡോളറിലധികം നേടാന്‍ സാധിച്ചു.
ദി കോണ്‍ജറിങ്ങിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് 2016ലാണ്. ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ ചാഡ് ഹെയ്സിനും കാരി ഡബ്ല്യു. ഹെയ്സിനുമൊപ്പം ജെയിംസ് വാനും ഡേവിഡ് ലെസ്ലി ജോണ്‍സണും ഒന്നിച്ചു.
വെരാ ഫാര്‍മിഗയും പാട്രിക് വില്‍സണും തന്നെയായിരുന്നു ഇതിലും പ്രധാനകഥാപാത്രമായി എത്തിയത്. കോണ്‍ജറിങ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായിരുന്നു ദി കോണ്‍ജറിങ് റ്റു. അന്നാബെല്ലയായിരുന്നു ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ചിത്രം.
കോണ്‍ജറിങ്ങിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങുന്നത് 2021ലായിരുന്നു. ദി കോണ്‍ജറിങ്: ദി ഡെവിള്‍ മേഡ് മി ഡൂ ഇറ്റ് എന്ന ആ ചിത്രം സംവിധാനം ചെയ്തത് മൈക്കല്‍ ഷാവ്‌സായിരുന്നു. കോണ്‍ജറിങ് യൂണിവേഴ്‌സിലെ ഏഴാമത്തെ ചിത്രമായിരുന്നു ഇത്. ചിത്രം പ്രതീക്ഷിച്ചത്ര വലിയ വിജയമായിരുന്നില്ല.
Content Highlight: The Conjuring 4 Will Be The Final Movie In The Conjuring Movies