ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്തിലാക്കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി പക്ഷത്തേക്ക് ചേക്കെറിയത്. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ 20 കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ രോഷമാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ ബോര്‍ഡ് അഴിച്ചു തകര്‍ത്താണ് ഒരു പ്രവര്‍ത്തകന്‍ തന്റെ രോഷം തീര്‍ത്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.