ഗോവയില്‍ ബി.ജെ.പിയായ 10 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
Goa
ഗോവയില്‍ ബി.ജെ.പിയായ 10 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 8:30 pm

ഗോവയില്‍ കഴിഞ്ഞ മാസം ബി.ജെ.പിയിലേക്ക് ചേക്കേറിയ തങ്ങളുടെ 10 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. എം.എല്‍.എമാരെ അയോഗ്യരാക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് പരാതി നല്‍കിയതെന്ന് ഗോവ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജേഷ് പട്‌നേക്കര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതോടെ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസിന്റെ അംഗസഖ്യ 15ല്‍ നിന്ന് 5ലേക്ക് കുറഞ്ഞു.

2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 പേരോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സഖ്യകക്ഷികളോടൊപ്പം സര്‍ക്കാരുണ്ടാക്കുകയായിരുന്നു.