national news
പഞ്ചാബില്‍ കോണ്‍ഗ്രസ്; നാലില്‍ മൂന്ന് സീറ്റും നേടി മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 06:51 am
Thursday, 24th October 2019, 12:21 pm

പഞ്ചാബില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇതില്‍ മൂന്നു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടി മുന്നേറുന്നത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്.

ജലാലാബാദ്, പഗ്‌വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ ലീഡ് നേടിയത്.

5000ന് മുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദള്‍ സ്ഥാനാര്‍ത്ഥി നേടിയത്.