| Tuesday, 16th June 2020, 4:14 pm

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ദിനേഷ് ഗിര്‍വാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, 300 പ്രവര്‍ത്തകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ 24 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി. പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാലും 300 പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ദിനേഷ് ഗിര്‍വാല്‍. മുന്‍ എം.എല്‍.എ രാജ്‌വര്‍ധന്‍ സിങ് ദത്തിയോണിനെ പിന്തുണയോടെയാണ് 300 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലെത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി ഉപതെരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more