| Tuesday, 2nd July 2019, 10:02 pm

തമിഴ്‌നാട്ടില്‍ നിന്ന് നടക്കാത്തത് രാജസ്ഥാനില്‍ നിന്ന് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്; മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആവശ്യം ഡി.എം.കെ തള്ളി മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ഈ ശ്രമം പരാജയപ്പെട്ടത്.

ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗിനെ എങ്ങനെയും രാജ്യസഭയിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് പുതിയ ശ്രമം.

ബിജെപിയുടെ രാജ്യസഭാംഗമായ മദന്‍ലാല്‍ സെയ്‌നി മരണപ്പെട്ടതോടെ രാജസ്ഥാനില്‍ രാജ്യസഭ സീറ്റ് ഒഴിവ് വന്നിരിക്കുകയാണ്. ഈ സീറ്റില്‍ മന്‍മോഹന് സിംഗിനെ മത്സരിപ്പിച്ച് രാജ്യസഭയിലേക്ക് അയക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജൂണ്‍ 14ന് മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭ കാലാവധി അവസാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more