ന്യൂദല്‍ഹി: ടി.വി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കുന്ന വക്താവാകാന്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാവും. അവര്‍ക്ക് വേണ്ടി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
പാര്‍ട്ടി വക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടി #സ്പീക്ക്അപ്‌വാരിയേഴ്‌സ് എന്ന പ്രചരണം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ പ്രചരണത്തിലൂടെ കണ്ടെത്തുന്ന മികച്ച പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ വക്താവാകാം എന്നാണ് വാഗ്ദാനം.
കൊവിഡ് വൈറസ് ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ ആവശ്യപ്പെട്ട് #സ്പീക്ക്അപ് ഇന്ത്യ എന്ന പ്രചരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. ആ പ്രചരണം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് #സ്പീക്ക്പീക്ക്അപ്‌വാരിയേഴ്‌സ് ആരംഭിച്ചിരിക്കുന്നത്.
Here is a chance for you all to become spokesperson of @INCIndia …
🔸Make a video of yourself talking about the issues we raise
🔸Tag @INCIndia on any of our platforms and use hashtag: #SpeakUpWarriors
🔸Keep doing it regularly, who knows you might be on TV in coming days? :) pic.twitter.com/9v573G5Bjk
കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ തയ്യാറാക്കാനാണ് പ്രവര്‍ത്തകരോടും ജനങ്ങളോടും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മികച്ച വിഡീയോ തയ്യാറാക്കുന്ന വ്യക്തിക്ക് ടെലിവിഷന്‍ ചാനലില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക