കൊല്‍ക്കത്ത: ബംഗാളില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതോടെ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ ഇടതുപക്ഷ അംഗം ഉണ്ടാവുമെന്ന് ഏതാണ്ടുറപ്പായി.
തങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് രാജ്യസഭ അംഗം പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ഒരു മത്സരമില്ലാതെ തന്നെ കോണ്‍ഗ്രസ് പിന്തുണക്കുന്ന ഇടതുമുന്നണി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റുള്ള നാല് സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
വരുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് സുജന്‍ ചക്രവര്‍ത്തി പ്രഖ്യാപിച്ചില്ല. തങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയുടെ പേര് കോണ്‍ഗ്രസ് ഉന്നത നേതൃത്വം പരിശോധിക്കുകയാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സീതാറാം യെച്ചൂരിയെ സംസ്ഥാനത്ത് നിന്ന് നോമിനേറ്റ് ചെയ്യണമെന്ന പശ്ചിമ ബംഗാള്‍ സി.പി.ഐ.എം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു. കോണ്‍ഗ്രസിനും യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു ആഗ്രഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ