ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ പിഴവ് വരുത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐ.എം. തെലങ്കാനയിലെ ഹുസുര്‍നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട പാറേപ്പള്ളി ശേഖര്‍ റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നാമനിര്‍ദേശ പത്രിക തള്ളിയതിലൂടെ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടെന്ന കാരണത്താലാണ് ശേഖര്‍ റാവുവിനെതിരെ നടപടിയെന്ന് സി.പി.ഐ.എം വ്യക്തമാക്കി. ഇതോടൊപ്പം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്ന സൂര്യാപേട്ട് മുല്‍ക്കലപ്പള്ളി രാമലുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളിയത്. തെരഞ്ഞെടുപ്പില്‍ തെലങ്കാന പ്രജ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് സി.പി.ഐ.എം തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ സി.പി.ഐ പുനരാലോചന നടത്തണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ടി.ആര്‍.എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നാണ് സി.പി.ഐ നിലപാട്.കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു ഹുസുര്‍നഗര്‍ എം.എല്‍.എ. നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.