നാടോടിക്കാറ്റ് സിനിമയിലെ വൈശാഖ സന്ധ്യേ എന്ന് തുടങ്ങുന്ന പാട്ട് പൂര്‍ണമായും ചെന്നൈ സിറ്റിയിലാണ് ഷൂട്ട് ചെയ്തതെന്ന് സിനിമയുടെ സഹസംവിധായകനായിരുന്ന ഷിബുബാലന്‍. ദൈനംദിന ജീവിതത്തില്‍ അവരിടപഴകുന്നു അതേ സ്ഥലങ്ങളിള്‍ ഒരു പാട്ട് പൂര്‍ത്തിയാക്കുക എന്നത് വലിയ ടാസ്‌ക് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രണയം ആദ്യമായി പരസ്പരം തിരിച്ചറിഞ്ഞതിന് ശേഷമുള്ള ഒരു പാട്ടായിരുന്നു അത്. പക്വതയുള്ള ഒരു പ്രണയമായിരുന്നു അത്. ഉള്ളിന്റെയുള്ളില്‍ ചെറിയൊരു നോട്ട്(Knot) വന്നതിന് ശേഷമുള്ള പാട്ടായിരുന്നു. ദാരിദ്ര്യം പറഞ്ഞുള്ള, അരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചതിന് ശേഷമുള്ള ഒരുപാട്ടായിരുന്നു അത്. ആ ഒരു മൂഡിന് കറക്ടായി തന്നെ ശ്യാം അത് സെറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മദ്രാസ് സിറ്റിയിലാണ് ആ പാട്ട് പൂര്‍ണമായും ചീത്രീകരിച്ചിട്ടുണ്ട്. അല്ലാതെ പൂന്തോട്ടത്തിലോ കുളു മണാലിയിലോ ഒന്നും പോയിട്ടില്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന അതേ സ്ഥലങ്ങള്‍, അവരിടപഴകുന്ന സ്ഥലങ്ങള്‍ മാത്രമായി ഒരു പാട്ട് പൂര്‍ത്തിയാക്കുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌കായിരുന്നു.