Film News
ഇരുട്ടില്‍ നിന്നും ഒരാള്‍; ശ്വാസം വിട്ടാല്‍ മരണം; ജുറാസിക് വേള്‍ഡ് ഡൊമിനിയൻ ക്ലിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 28, 12:17 pm
Saturday, 28th May 2022, 5:47 pm

ലോകമെമ്പാടുമുള്ള ഹോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജുറാസിക് വേള്‍ഡ് ഡൊമിനിയൻ. ഇതുവരെ പുറത്തുവന്ന ദിനോസര്‍ സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ഇപ്രാവിശ്യം ഹോളിവുഡ് എന്ത് സസ്‌പെന്‍സാണ് ഒളിച്ചു വെച്ചിരിക്കുന്നത് എന്നാണ് നോക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമൊക്കെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്ത് വന്ന ക്ലിപ്പുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. ക്രിസ് പാറ്റ്, ഇയാന്‍ മാല്‍കോം, എല്ലി സാറ്റ്‌ലെര്‍, അലന്‍ ഗ്രാന്റ് എന്നീ കഥാപാത്രങ്ങള്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ നിന്നും ടി. റെക്‌സ് വിഭാഗത്തില്‍പ്പെട്ട വമ്പന്‍ ദിനോസര്‍ അവിടേക്ക് എത്തുന്നതാണ് ചെറിയ ക്ലിപ്പില്‍ കാണിക്കുന്നത്.

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് പുതിയ ചിത്രത്തിലും അഭിനയിക്കുന്നത്.

ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയനും സംവിധാനം ചെയ്യുന്നത്. 2018ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം സിനിമയുടെ തുടര്‍ച്ചയാണ് ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍’.

ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ചിത്രമായിരുന്നു സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക്. ജുറാസിക് പാര്‍ക്കിന്റെ വന്‍ വിജയത്തിന് പിന്നാലെ മൂന്ന് ചിത്രങ്ങള്‍ ഇതിന് തുടര്‍ച്ചയായി എത്തി. പിന്നീട് ജുറാസിക് വേള്‍ഡ് സീരീസില്‍ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുകയുണ്ടായി.

Content Highlight: The clips of jurasic world dominion thrilling the audience