| Saturday, 13th July 2024, 4:11 pm

തിരച്ചിൽ ആറര മണിക്കൂർ പിന്നിട്ടു; ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയ തൊഴിലാളിയെ കണ്ടെത്താനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുകയാണ്. മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. മാലിന്യ കൂമ്പാരത്തിൽ കുടുങ്ങി എന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് അഗ്നിരക്ഷാസേന എത്തിയിട്ടുണ്ട്. നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ് ജോയ്.

അരക്ക് താഴെ മാത്രം വെള്ളം കെട്ടി നിൽക്കുന്ന ഇവിടെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണ് എന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.

നഗര സഭയുടെ ഭാഗത്തു നിന്നുമുള്ള ഗുരുതര വീഴ്ചയാണ് വെളിപ്പെടുന്നത്. കാലാകാലങ്ങളായി കുന്നു കൂടി കിടക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കണമെന്നത് വലിയ ആവശ്യമായിരുന്നു. എന്നാൽ ഇതുവരെയായും മാലിന്യം നീക്കം ചെയ്യുന്നതിൽ യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.

രാവിലെ മുതൽ കനത്ത മഴയായിരിന്നു. തോട്ടിൽ ഇറങ്ങിയ ഉടനെ വെള്ളത്തിന്റെ ഒഴുക്കിൽ പെട്ട് ജോയ്‌ അടി തെറ്റി വീഴുകയായിരുന്നു. കയറിട്ട് കൊടുക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. നഗരസഭയിൽ താത്കാലിക ജീവനക്കാരനാണ് ജോയ്. ദുഷ്കരമായ രക്ഷാപ്രവർത്തനം ആയതിനാൽ തന്നെ ജോയിയെ കണ്ടെത്താൻ സമയമെടുക്കും എന്നാണ് കളക്ടർ അറിയിച്ചത്.

We use cookies to give you the best possible experience. Learn more