കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വന്‍ ഭൂരിപക്ഷം കീഴടക്കിയതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു തെരഞ്ഞെടുപ്പ് ജനവിധിയാണെന്ന്. അങ്ങനെയാണെങ്കില്‍ ജനഹിതം മാനിച്ച് നൂറു തികക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്ത് നിയോജക മണ്ഡലത്തില്‍ കുത്തിപ്പിടിച്ചിരുന്ന മുഖ്യമന്ത്രി ജനഹിതം മാനിച്ച് രാജിവെക്കണം,’ സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ കാലത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം ഇരുപതിലെത്തുമെന്നാണ് വിശ്വാസം. തൃക്കാക്കര നിയോജക മണ്ഡലത്തിലെ ജനഹിതം കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ്. അവിടെ തെരഞ്ഞെടുപ്പ് രംഗത്ത് കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ പ്രവര്‍ത്തകന്മാര്‍ വികാരം തെളിയിക്കേണ്ടത് ഈ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഈ നാടിന്റെ വികാരമാണ് വിചാരമാണ് ചിന്തയാണ് ലക്ഷ്യമാണ് എന്നതാണ്. അന്തസ്സുണ്ടെങ്കില്‍, അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം, അദ്ദേഹം പറഞ്ഞു.
Content Highlight: The Chief Minister who abused all his powers should resign respecting the will of the people ‘ says K Sudhakaran