തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്സുകള്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പരിഹാരം കണ്ടേ പറ്റൂവെന്നും കേരളത്തിലെ ഉന്നതവിദ്യാസം അന്തര്‍ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകള്‍ ആരംഭിക്കണം. അക്കാദമിക് നിലവാരം വര്‍ധിക്കുന്നതിന് ആവശ്യമായ സാഹചര്യം ഓരോ സ്ഥാപനത്തിലുമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും ഉപയോഗിക്കാനാവും വിധം ലൈബ്രറികള്‍ സുസജ്ജമായിരിക്കണം.
എല്ലാ കുറവുകളും പരിഹരിച്ച് സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം,’ മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. കേരളത്തില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ ദല്‍ഹിയിലും മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും ചേരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.