അപ്പോള്‍ ആരെന്നും എന്തെന്നുമാര്‍ക്കറിയാം!
Discourse
അപ്പോള്‍ ആരെന്നും എന്തെന്നുമാര്‍ക്കറിയാം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th February 2015, 5:32 pm

note-pads


 

മൂന്നുകൊല്ലം കൂടുമ്പോള്‍ നടക്കാറുള്ള സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇക്കുറിയും ആചാരവെടികളോടെയും ആഘോഷങ്ങളോടെയും കൊടിയേറി കൊടിയിറങ്ങി. ആഘോഷങ്ങളുടെ ആരവം ചാനലുകളില്‍ ഇനിയും നിലച്ചിട്ടില്ല. നിര്‍ധാരണങ്ങളും വിശകലങ്ങളും പ്രവചനങ്ങളും ഇനിയും നിലച്ചിട്ടില്ല.

നാലുദിവസം എല്ലാ വാര്‍ത്താചാനലുകള്‍ക്കും കുശാലായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെയാണ് ഓരോ ചാനലുകളും അവയിലെ അവതാരകര്‍ എന്നു പറയുന്ന അവതാരങ്ങളും ഓരോ രാത്രിയും ചാനല്‍ പൂട്ടിക്കെട്ടി ഉറങ്ങാന്‍ കിടുന്നത്. ചാനലുകള്‍ക്ക് ഉറക്കമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണിത് പറയുന്നത്.

പല ചാനലുകളും അനിവാര്യമായ ബ്രെയ്ക്കിലേക്ക് പോയത് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഇടതുചിന്തകന്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലപേരുകളില്‍ പ്രത്യക്ഷപ്പെടാറുള്ള പണ്ഡിതശിരോമണികളോടും പ്രേക്ഷകരോടും മാപ്പു പറഞ്ഞുകൊണ്ടായിരുന്നു.

ജന്മനാ ജാതകപ്രശ്‌നം ചര്‍ച്ചാ ദോഷമുള്ള “ചര്‍ച്ചിതന്‍” എന്ന പുതിയതരം ജീവജന്തുക്കള്‍ ഉണ്ണാതേയും ഉറങ്ങാതേയും പ്രേക്ഷകര്‍ക്കായി ചാനലുകളില്‍ കാത്തുകെട്ടിക്കിടുന്നു. പലരും ഒരേസമയം പല ചാനലുകളില്‍ പ്രത്യക്ഷപ്പെടുക എന്ന അത്ഭുതവും കാട്ടി, പ്രേക്ഷകരെ ആനന്ദിപ്പിച്ചു.

ഇവരില്‍ ഏതാണ്ട് മുഴുവന്‍ പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പരാമര്‍ശിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. പറയാതെ വയ്യ. അറിഞ്ഞോ അറിയാതെയോ അവര്‍ ചാനലുകളുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരുന്നു.

നാലുദിവസത്തെ ചര്‍ച്ചകളിലും വി.എസ് ഉയര്‍ത്തിയ അടിസ്ഥാനപരവും മൗലികവുമായ വിയോജിപ്പുകളെ തമസ്‌കരിക്കാന്‍ കഴിഞ്ഞു. പകരം ബലാബലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വി.എസ് ഉം പിണറായിയും തമ്മിലുള്ള പരമ്പരാഗതമായ ആലോസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച കൊഴുപ്പിക്കുകയും ചെയ്തു. ഒരു പക്ഷേ പാര്‍ട്ടിയുടെ നയവൈകല്യങ്ങളെക്കുറിച്ചും അപചയങ്ങളെക്കുറിച്ചും നവമുതലാളത്തവുമായുള്ള പാര്‍ട്ടിയുടെ ചണ്ടാത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കപ്പെടണമെന്നും ചര്‍ച്ചകള്‍ കറഞ്ഞിത്തിരിഞ്ഞ് പാര്‍ട്ടിയുടേയും കേന്ദ്രനേതൃത്വത്തിന്റെയും ഭാവനാരാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളായി മാറരുതെന്ന് പാര്‍ട്ടിയും ആഗ്രഹിച്ചിരിക്കണം.

 


സാര്‍ത്ഥകമായ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നതായി നേതാക്കളുടെ പൊതുസമ്മേളനത്തിലെ പൊള്ളയായ വാചകക്കസര്‍ത്തുകളില്‍ നിന്ന് ഊഹിച്ചെടുക്കാന്‍ പോലും കഴിയുന്നില്ല. പതിവുപോലെ കൊടികയറി, കൊടിയിറങ്ങി വെടിക്കെട്ടുനടത്തി ആറാട്ടിന് മദമിളകിയ ആനയെ തളച്ച് എന്നൊക്കെയാണ് കണ്ടതും കേട്ടതും.


CPIM

ഈ സംസ്ഥാന സമ്മേളനവും ഇനി ഏപ്രിലില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിഞ്ഞ മുപ്പതുകൊല്ലമായി പാര്‍ട്ടി തുടര്‍ന്നു പോരുന്ന അടവുനയങ്ങളിലെ അപാകതകളെ കര്‍ശനവും നിശിതവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കാനും പുതിയ കാലത്തിന്റെ പുതിയ വെല്ലുവിളികളെ നേരിടാനുള്ള അടവും തന്ത്രങ്ങളും രൂപപ്പെടുത്താനുള്ളതുമാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്.

കഴിഞ്ഞ മൂന്നുകൊല്ലത്തെ പാര്‍ട്ടിയുടെ അടവുനയങ്ങളെക്കുറിച്ചുള്ള കര്‍ശനപരിശോധനയാണ് സംസ്ഥാനസമ്മേളനത്തില്‍ നടക്കേണ്ടിയിരുന്നത്. അതോടൊപ്പം ദേശീയ തലത്തിലും ആഗോളതലത്തിലും രൂപപ്പെട്ടുവരുന്ന പുതിയ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും അതിനനുസരിച്ച് അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് രൂപം കൊടുക്കാനുമുള്ള സമ്മേളനമാണ് ശബ്ദകോലാഹങ്ങളോടെ തുടങ്ങിയതും ഫലപ്രദമായ ഒരു ചര്‍ച്ചകള്‍ക്കും ഇടംകൊടുക്കാതെ പിത്തലാട്ടങ്ങളും ഭീഷണികളും മുഴക്കി അവസാനിച്ചതും.

സാര്‍ത്ഥകമായ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നതായി നേതാക്കളുടെ പൊതുസമ്മേളനത്തിലെ പൊള്ളയായ വാചകക്കസര്‍ത്തുകളില്‍ നിന്ന് ഊഹിച്ചെടുക്കാന്‍ പോലും കഴിയുന്നില്ല. പതിവുപോലെ കൊടികയറി, കൊടിയിറങ്ങി വെടിക്കെട്ടുനടത്തി ആറാട്ടിന് മദമിളകിയ ആനയെ തളച്ച് എന്നൊക്കെയാണ് കണ്ടതും കേട്ടതും.

ഇനിയും സമ്മേളനങ്ങള്‍ ഉണ്ടാവും. അന്നും ഇതൊക്കെ നടക്കും. വേദി ആലപ്പുഴയല്ലാത്തതുകൊണ്ട് അമ്പലപ്പുഴ പാല്‍പ്പായസം ഉണ്ടാവില്ല. (അമ്പലപ്പുഴ അമ്പലത്തിലെ പാല്‍പ്പായസം പോലത്തെ പാല്‍പ്പായസം എന്നാണ് സംഘാടകരുടെ ഭാഷ്യം) അതുകൊണ്ട് അതിനെ ഉപ്പിനെക്കുറിച്ചാരും പറയാനും പോണില്ല. മാത്രമല്ല നേതാക്കള്‍ സമ്മേളനത്തില്‍ പറഞ്ഞതുപോലെ ഈ സമ്മേളനത്തോടെ പാര്‍ട്ടി ഏകശിലാരൂപമായി മാറിയതുകൊണ്ട് ഇനി ഒരു സമ്മേളനവും ചര്‍ച്ചയും ആവശ്യമായി വരില്ല. ആള്‍ക്കാരെ വിളിച്ചുകൂട്ടി നേതാവ് പ്രസംഗിച്ചാല്‍ മതിയാവും.

എന്തായാലും ഇല്ലാത്ത വൈരങ്ങള്‍ ഉണ്ടാക്കാനും ഉള്ളവൈരങ്ങളെ പെരുപ്പിക്കാനും ചാനലുകളുടെ ആവേശപ്രകടനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, നമ്മുടെ കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിപ്പിക്കലും സമവായങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകളെ ഇല്ലാതാക്കലും ആയിരിക്കണം. പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തന്നെ നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

ഈ കോലാഹലങ്ങള്‍ക്കൊക്കെ കാരണമെന്താണ്? സി.പി.ഐ.എമ്മില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെക്കാലം നിലനിന്നിരുന്ന രണ്ട് നേതാക്കന്മാര്‍ തമ്മില്‍ മേധാവിത്തം സ്ഥാപിക്കാനായി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ലഹളയില്‍ ഒരു നേതാവിന് മറ്റേ നേതാവിനെ ഉന്തിപ്പുറത്താക്കാനും ഉന്മൂലം ചെയ്യാനും കഴിഞ്ഞുവെന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു


എല്ലാകാലത്തും പാര്‍ട്ടിയ്ക്കുള്ളില്‍ ആശയസമരങ്ങള്‍ നടന്നിട്ടുണ്ട്. നയങ്ങളും നിലപാടുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാളെറെ നരഹത്യകളും വംശഹത്യകളും ഉന്മൂലനം ചെയ്യലുകളും പാര്‍ട്ടിയ്ക്കുള്ളില്‍ നടന്നത് ഏതെങ്കിലും താത്വിക ദാര്‍ശനിക നിലപാടുകളുടെ പേരിലോ വിപ്ലവത്തിന്റെ പേരിലോ അല്ല. എല്ലായ്‌പ്പോഴും പറയാറുള്ളതും ഉയര്‍ത്തിക്കാട്ടാറുള്ളതുമായ പാര്‍ട്ടിവിരുദ്ധതകകളുടെയോ പേരിലല്ല.


Party

ഉന്മൂലനം ചെയ്യപ്പെട്ട നേതാവ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്, പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടിയിറങ്ങിപ്പോന്നവരില്‍ അവശേഷിക്കുന്ന ഏകനാണ്. ഏറ്റവും കൂടുതല്‍ ജനസമ്മതനും ജനകീയനുമാണ്. എന്നും ജനകീയ സമരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നവനും പുതിയ കാലത്തിന്റെ പുതിയ വെല്ലുവിളികളെ നെഞ്ചുറപ്പോടെ നേരിടുന്നവനും പാര്‍ട്ടിയുടെ പോരാട്ട മുഖവുമാണ്.

ലെനിന്റെ കാലം മുതലേ പാര്‍ട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ടവിനോദമാണ് സ്വന്തം നേതാക്കളെ കൊന്നുതിന്നല്‍, സ്റ്റാലിന്‍ സ്വന്തം നാട്ടിലെ, റഷ്യയിലെ കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല ഇങ്ങനെ ലിക്വിഡേറ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ സ്റ്റാലിന്റെയും സ്റ്റാലിന്റെ രഹസ്യപീഡകളുടേയും കത്തിക്കിരയാക്കിയിട്ടുണ്ട്.

എല്ലാകാലത്തും പാര്‍ട്ടിയ്ക്കുള്ളില്‍ ആശയസമരങ്ങള്‍ നടന്നിട്ടുണ്ട്. നയങ്ങളും നിലപാടുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാളെറെ നരഹത്യകളും വംശഹത്യകളും ഉന്മൂലനം ചെയ്യലുകളും പാര്‍ട്ടിയ്ക്കുള്ളില്‍ നടന്നത് ഏതെങ്കിലും താത്വിക ദാര്‍ശനിക നിലപാടുകളുടെ പേരിലോ വിപ്ലവത്തിന്റെ പേരിലോ അല്ല. എല്ലായ്‌പ്പോഴും പറയാറുള്ളതും ഉയര്‍ത്തിക്കാട്ടാറുള്ളതുമായ പാര്‍ട്ടിവിരുദ്ധതകകളുടെയോ പേരിലല്ല.

വിപ്ലവം സ്വന്തം കുഞ്ഞുങ്ങളെ കൊന്നുതിന്നുന്നത് വര്‍ഗസമരത്തിന്റെയോ അതിജീവനത്തിന്റെയോ പേരിലല്ല. പാര്‍ട്ടിക്കുള്ളില്‍ മേധാവിത്തം സ്ഥാപിക്കാനോ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനോ ഒരു നേതാവോ നേതാവിന്റെ വിനീതവിധേയനായ ചാവേറുകളോ നടത്തുന്ന കുത്സിതപ്രവൃത്തികളിലൂടെയോ ആണ്.

ഏതു തരത്തിലുള്ള അധികാരവും ഏറ്റവും കൂടുതല്‍ ശുഷ്‌കാന്തിയോടെ പടുത്തുയര്‍ത്തുന്നത് ഗില്ലറ്റുകളും കഴുമരങ്ങളും കുരിശുകളുമാണ്. കുരിശില്‍ തളയ്ക്കാനും കഴുവിലേറ്റാനും എന്നും എതിരാളികള്‍ സുലഭവുമാണ്. എതിരാളികള്‍ ഇല്ലെങ്കില്‍ എതിരാളികളെ അധികാരം സൃഷ്ടിച്ചുകൊടുക്കും. ഒറ്റുകാരില്ലെങ്കില്‍ ഒറ്റുകാരേയും കുഴലൂത്തുകാരില്ലെങ്കില്‍ കുഴലൂത്തുകാരേയും.


ഈ ഉച്ചാടനത്തിലൂടെ പാര്‍ട്ടി ചോര്‍ത്തിക്കളഞ്ഞത് ഒരു ജനതയുടെ ആത്മവിശ്വാസമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ആരെ സംരക്ഷിക്കാനാണ് ഏത് നവമുതലാളിത്ത ആശയങ്ങള്‍ക്കൊപ്പം ചേരാനാണ് പാര്‍ട്ടി പാര്‍ട്ടിയിലെ ഏറ്റവും ജനസമ്മതനായ നേതാവിനെ കുരുതികൊടുക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടില്ലെന്നറിഞ്ഞുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്.


vs
പിണറായിയും വി.എസ്സും തമ്മിലെന്താണ് പ്രശ്‌നം എന്നകാര്യത്തിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അതൊരുപാട് തവണ ചര്‍ച്ച ചെയ്തതാണ്. പരിപാടികളിലുള്ള പിടിവാശിയാണ് രണ്ട് കൂട്ടരേയും രണ്ട് ധ്രുവങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്നും ഞങ്ങള്‍ കരുതുന്നില്ല. ഇതുവരെ അന്യോന്യം വിഴുങ്ങി വല്ലാത്തൊരു വൈക്ലഭ്യത്തില്‍ കിടന്നിരുന്ന രണ്ടിലൊന്നിലെ ഒന്ന് പൂര്‍ണമായി വിഴുങ്ങി പ്രതിസന്ധി അവസാനിച്ചുവെന്നും ഞാന്‍ കരുതുന്നില്ല.

ഈ വല്ലാത്തൊരുകാലത്ത് അവരന്യോന്യം വിഴുങ്ങാന്‍ ചീറിയടുക്കാതെ ഐക്യപ്പെട്ട് ജനാധിപത്യത്തിനുനേരെ കയ്യും കലാശവും കാട്ടി ഭീഷണി മുഴക്കി അലര്‍ച്ചയോടെ കൊടുങ്കാറ്റായി കടന്നുവരുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടിയിരുന്നത്. ഇടതുപക്ഷപാര്‍ട്ടികള്‍ക്കുമാത്രമാണ് ആ നിയോഗം ഏറ്റെടുക്കാന്‍ കരുത്തുള്ളത്. ഈ കരുത്തിനെ ചോര്‍ത്തിക്കളയുന്ന നടപടികളാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നടന്നത്.

ഈ ഉച്ചാടനത്തിലൂടെ പാര്‍ട്ടി ചോര്‍ത്തിക്കളഞ്ഞത് ഒരു ജനതയുടെ ആത്മവിശ്വാസമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ആരെ സംരക്ഷിക്കാനാണ് ഏത് നവമുതലാളിത്ത ആശയങ്ങള്‍ക്കൊപ്പം ചേരാനാണ് പാര്‍ട്ടി പാര്‍ട്ടിയിലെ ഏറ്റവും ജനസമ്മതനായ നേതാവിനെ കുരുതികൊടുക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടില്ലെന്നറിഞ്ഞുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത്.

ഈ കോലാഹലങ്ങള്‍ക്കിടയില്‍ വി.എസ് ഉയര്‍ത്തിയ അടിസ്ഥാന പ്രശ്‌നങ്ങളായ പാര്‍ട്ടിയുടെ ഫാസിസ്റ്റ് വല്‍ക്കരണം ടി.പി ചന്ദ്രശേഖരന്‍ വധം ആഗളമുതലാളിത്തവുമായി പാര്‍ട്ടിയ്ക്കുള്ള ചങ്ങാത്തം തുടങ്ങിയവയൊക്കെ സമര്‍ത്ഥമായി തമസ്‌കരിക്കപ്പെട്ടു. അലോസരമുണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക് പാര്‍ട്ടി രക്ഷപ്പെട്ടു.

ഇനി അടുത്ത സമ്മേളനമാവുമ്പോഴേക്കും കാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കാന്‍ ആരാണ് ബാക്കിയുണ്ടാവുക. ഇനി ബാധ ഒഴിപ്പിക്കാന്‍ ഏത് ബാധയാണ് ബാക്കിയുണ്ടാവുക. “ആതിര വരും പോവും, ഓണം വരും വിഷു വരും അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?” ഇതുവരെ പാര്‍ട്ടിയെ പിന്തുടര്‍ന്ന ജനലക്ഷങ്ങള്‍ മോചനത്തിനായി പുതിയ വഴി തേടും. അത്തരം വഴിമാറ്റത്തിനുള്ള ചങ്കുറപ്പ് ഇപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതലുണ്ട്.