ചത്തീസ്ഗഡില്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിക്കാനുള്ള നീക്കം വേഗത്തിലാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. അഞ്ച് മേഖലകളിലെ നാല് മേഖലകളിലായി പുതിയ ഏഴ് ജില്ലകള്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ഇതിന്റെ ഭാഗമായി റായ്പൂര്‍, ദുര്‍ഗ്, ബിലാസ്പൂര്‍, സര്‍ഗുജ മേഖല ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. നിര്‍ദേശങ്ങള്‍ ചോദിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ധനകാര്യ, ദുരന്തനിവാരണ മന്ത്രാലയങ്ങളാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഗൗരേല്ല-പെണ്ടാറ, ചിര്‍മിറി-പ്രതാപ് പൂര്‍-വദ്രഫ് നഗര്‍, പതാല്‍ഗാവോണ്‍, ഭരതപറ, സങ്കാറ, അംഭര്‍ഗ് ചൗക്കി എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മധ്യപ്രദേശില്‍ നിന്ന് മാറി ചത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത് 2010ലാണ്. നിലവില്‍ 27 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ബസ്തര്‍ മേഖലയില്‍ രണ്ട് ജില്ലകളാണുള്ളത്. നാരായണ്‍പൂറും ബജിപൂറും.