ബ്രസീലിയന്‍ താരത്തിന്റെ ബാലന്‍ ഡി ഓര്‍ സാധ്യത മങ്ങി; പട്ടികയില്‍ വമ്പന്‍ കുതിപ്പ് നടത്തി മൂന്ന് താരങ്ങള്‍!
Sports News
ബ്രസീലിയന്‍ താരത്തിന്റെ ബാലന്‍ ഡി ഓര്‍ സാധ്യത മങ്ങി; പട്ടികയില്‍ വമ്പന്‍ കുതിപ്പ് നടത്തി മൂന്ന് താരങ്ങള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 4:57 pm

ലോകത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളില്‍ ഒരാളാണ് വിനീഷ്യസ് ജൂനിയര്‍.  ക്ലബ് ലെവലില്‍ താരം റയല്‍ മാഡ്രിഡിന് വേണ്ടിയാണു കളിക്കുന്നത്.

ഇന്നലെ യുവേഫ സൂപ്പര്‍ കപ്പില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്റായെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ വിനിഷ്യസ് ഒരു അസിസ്റ്റും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

റയല്‍ മാഡ്രിഡിന് ലാലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച താരമാണ് വിനീഷ്യസ് ജൂനിയര്‍. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്നതില്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളതും വിനീഷ്യസിനായിരുന്നു. എന്നാല്‍ താരത്തിന്റെ സാധ്യതകള്‍ മങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

തൊട്ട് പുറകില്‍ ഇംഗ്ലണ്ടിന്റെ ജൂഡ് ബില്ലിങ്ഹാമും, സ്‌പെയിനിന്റെ റോഡ്റിയും ഒപ്പത്തിനൊപ്പമുണ്ട്. പക്ഷെ അതിനാല്‍ താരത്തിന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം കോപ്പ അമേരിക്കയില്‍ ബ്രസീല്‍ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.

വിനിഷ്യസ് ടൂര്‍ണമെന്റില്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നുവെങ്കിലും അത് ബാലന്‍ ഡി ഓറിന് അത് മതിയാകുമായിരുന്നില്ല. കോപ്പ അമേരിക്കയും, യൂറോ കപ്പും അവസാനിച്ചതോടു കൂടി സാധ്യതകളില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ജൂഡ് ബെല്ലിങ്ങ്ഹാം, റോഡ്രി, ലൗറ്ററോ, കാര്‍വ്വഹല്‍ എന്നിവരൊക്കെ രംഗത്തേക്ക് വരികയായിരുന്നു.

 

Content Highlight: The chances of the Brazilian star’s Balan di Or faded away