വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് എ.എ.പി നേതാക്കളെയും അനുഭാവികളെയും ഒഴിവാക്കാനും കൃത്രിമം കാണിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ നീക്കാന്‍ ശ്രമിക്കുന്നുവെന്നും അതില്‍ ഭൂരിപക്ഷവും എ.എ.പി പ്രവര്‍ത്തകരാണെന്നും അതിനുള്ള ആസൂത്രണമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
29 സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഒക്ടോബര്‍ ഉത്തരവ് ഈ ഗൂഡാലോചനയുടെ ആദ്യപടിയാണെന്നും അതിഷി പറയുകയുണ്ടായി.
ഏഴ് അസംബ്ലി മണ്ഡലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റ് 20000 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും അതിഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇത്തരം നടപടികള്‍ തടയാനും ചെറുക്കാനും ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് അതിഷി ആവശ്യപ്പെട്ടതായും അനാവശ്യ സമ്മര്‍ദമോ നിര്‍ബന്ധമോ ഉണ്ടായാല്‍ ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരെങ്കിലും വോട്ടര്‍മാരുടെ പേരുകള്‍ വെട്ടാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയോ മറ്റോ ചെയ്താല്‍ രേഖാമൂലം പരാതിപ്പെടണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭരണഘടനയ്ക്ക് അനുസൃതമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി.