ന്യൂദല്‍ഹി: പതഞ്ജലിക്കെതിരെയുള്ള കേസില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊതുതാത്പര്യത്തിന് വിരുദ്ധമായ പരസ്യങ്ങളാണ് കമ്പനി നല്‍കിയിക്കുന്നതെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അലോപ്പതിക്കെതിരായ കമ്പനിയുടെ പരസ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്ലിനിക്കൽ ട്രയല്‍ പൂര്‍ത്തിയാക്കാതെ കൊവിഡ് മരുന്നായ കൊറോനിലിന്റെ പരസ്യം നൽകരുതെന്ന് ആയുഷ് മന്ത്രാലയം കമ്പനിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
തെറ്റായ രീതിയില്‍ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എയാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് ഐ.എം.എ പരാതിയില്‍ ആരോപിച്ചിരുന്നു. ഇനിമുതല്‍ ഒരു നിയമലംഘനവും നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കമ്പനി പരസ്യ പ്രചരണം തുടരുകയായിരുന്നു.
Content Highlight: The central government is respond to the case against Patanjali