ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ഫസറ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള ആരാധകരുടെ പ്രവര്‍ത്തി അതിരു കടന്നു എന്ന വിമര്‍ശനം ശക്തമാവുന്നു.
ട്രിച്ചിക്കടുത്ത്, പൊതു സ്ഥലത്ത് വെച്ച് ആടിനെ വെട്ടി പോസ്റ്ററില്‍ രക്താഭിഷേകം നടത്തിയാണ് ആരാധകര്‍ പോസ്റ്റര്‍ റിലീസ് ആഘോഷിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരാധകര്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പേട്ട), ആരാധകര്‍ ചെയ്തത് തെറ്റാണ് എന്ന് അറിയിച്ചിരുന്നു.
ഇതാദ്യമായല്ല രജനി ആരാധകര്‍ മൃഗബലി നടത്തി സിനിമയുടെ ആഘോഷം നടത്തുന്നത്. എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ആടിനെ വെട്ടിയാണ് ആരാധകര്‍ ആഘോഷം നടത്തിയത്.
അതേസമയം സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ റിലീസായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
രജനികാന്തിന് പുറമെ ഖുശ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണ് അണ്ണാത്തെ എന്നാണ് ചിത്രത്തെക്കുറിച്ച് രജനികാന്ത് പറയുന്നത്. കുടുംബ പ്രേക്ഷകരെ സംതൃപ്തരാക്കുന്നതായിരിക്കും അണ്ണാത്തെയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: The celebration went overboard and criticism of the fan’s actions rose