| Tuesday, 19th June 2012, 12:59 pm

ബഷീറിനെതിരായ കേസ് പിന്‍വലിച്ചു: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏറനാട് എം.എല്‍.എ പി.കെ.ബഷീറിനെതിരായ കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പി.കെ ബഷീര്‍ 2008ല്‍ നടത്തിയ പ്രസംഗത്തിന്റേ പേരിലെടുത്ത കേസ് ആണ്് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. ഇത് പിന്നീട് മജിസ്‌ട്രേറ്റ് കോടതി ശരിവയ്ക്കുകയും ചെയ്തു.

എന്നാല്‍ കേസ് പിന്‍വലിച്ച കോടതി വിധിയ്‌ക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഹര്‍ജിയില്‍ പി.കെ.ബഷീറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകന്‍ മരിക്കാനിടയായ സംഭവത്തില്‍ ലീഗുകാര്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്ന് ബഷീര്‍ എടവണ്ണയില്‍ നടത്തിയ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പി.കെ ബഷീര്‍ എം.എല്‍.എ യ്‌ക്കെതിരെ കേസെടുത്തിരുന്നു. എം.എല്‍.എ പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more